'കൈയും കാലും ഒടിയും ശിരസ്സ്‌ തകരും'; ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 8, 2020

'കൈയും കാലും ഒടിയും ശിരസ്സ്‌ തകരും'; ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ അനുയായികൾക്ക് നേരെ ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കിൽ കൈയും കാലും ഒടിയാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹാൽദിയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ഘോഷ്. " ദീദിയുടെ സഹോദരന്മാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കിൽ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയും. ശിരസ്സ് തകരും. നിങ്ങൾ ആശുപത്രിയിലേക്ക് പോകേണ്ടിവരും. പ്രശ്നങ്ങൾ അവിടെയും നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും." - ഘോഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 200 സീറ്റുകൾ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തി മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് ഘോഷിന്റെ പരാമർശം. തൃണമൂൽ സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് പറഞ്ഞ ഘോഷ്, സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കുമെന്നും അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ദീദിയുടെ പോലീസിന് കീഴിലല്ല, മറിച്ച് ദാദയുടെ പോലീസാകും നടത്തുകയെന്ന് ഘോഷ് പറഞ്ഞു. കാക്കി ധരിച്ച പോലീസിന് ബൂത്തിന് നൂറ് മീറ്റർ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണേണ്ടിവരുമെന്നും ഘോഷ് കൂട്ടിച്ചേർത്തു. എന്നാൽ പരാമർശത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ്, ഘോഷ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുർബലമാക്കുന്നുവെന്ന് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും തൃണമൂലിന്റെ മുതിർന്ന നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു. Content Highlights: On Camera, Bengal BJP Chiefs "Broken Limbs, Death" Threat At Rally


from mathrubhumi.latestnews.rssfeed https://ift.tt/38uTGvv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages