'ഇത്തരം മനുഷ്യത്വ വിരുദ്ധതയാണ് മനസ്സിലുള്ളത് എങ്കില്‍ ദയവ് ചെയ്ത് നിങ്ങള്‍ വഹിക്കുന്ന സ്ഥാനമൊഴിയണം, ഒരു രാഷ്ട്രീയപ്രവര്‍ത്തകന് യോജിച്ച ചിന്താഗതി അല്ലിത്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

'ഇത്തരം മനുഷ്യത്വ വിരുദ്ധതയാണ് മനസ്സിലുള്ളത് എങ്കില്‍ ദയവ് ചെയ്ത് നിങ്ങള്‍ വഹിക്കുന്ന സ്ഥാനമൊഴിയണം, ഒരു രാഷ്ട്രീയപ്രവര്‍ത്തകന് യോജിച്ച ചിന്താഗതി അല്ലിത്'

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 'റേപ്പിന് ഇരയായ സ്ത്രീ, ആത്മാഭിമാനം ഉണ്ടെങ്കില്‍ ആത്മഹത്യ ചെയ്യും' എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഇപ്പോള്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ജിനേഷ് പി എസ്. റേപ്പിന് ഇരയായ സ്ത്രീകളല്ല ആത്മഹത്യ ചെയ്യേണ്ടത്. അവരെ റേപ്പ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേണ്ടത്. അതിനുപകരം റേപ്പിന് ഇരയായവര്‍ ആത്മഹത്യ ചെയ്യണം എന്നാണ് താങ്കള്‍ പറഞ്ഞുവെക്കുന്നത്. എന്തുമാത്രം തരംതാണ ചിന്താഗതിയാണിത് ??? പുരുഷ മേധാവിത്ത ചിന്താഗതി മാത്രമല്ലത്, തികഞ്ഞ മനുഷ്യത്വ വിരുദ്ധത കൂടിയാണിത്.-ജിനേഷ് പിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ബലാത്സംഗത്തിന് ഇരയായ ഒരു വ്യക്തി അനുഭവിക്കുന്ന ട്രോമ എന്താണെന്ന് അറിയുമോ ? റേപ്പിന് ഇരയായ ഒരു സ്ത്രീ സാധാരണ ജീവിതത്തിലേക്ക് എത്താന്‍ എന്തുമാത്രം പ്രയാസപ്പെടുന്നുണ്ട് എന്ന് അറിയുമോ ? എത്രമാത്രം മെഡിക്കല്‍ സഹായം ലഭിച്ചാലും ആ ട്രോമ അതിജീവിക്കാന്‍ കഴിയാത്തവര്‍ ഈ ലോകത്ത് ഉണ്ട് എന്ന് അറിയുമോ ???
ആ ലോകത്താണ് നിങ്ങളുടെ പ്രസ്താവന. 'റേപ്പിന് ഇരയായ സ്ത്രീ, ആത്മാഭിമാനം ഉണ്ടെങ്കില്‍ ആത്മഹത്യ ചെയ്യും' എന്ന നിങ്ങളുടെ പ്രസ്താവന.
എന്തൊരു ഹീനമാണ് മുല്ലപ്പള്ളി രാമചന്ദ്രാ, നിങ്ങളുടെ പ്രസ്താവന.
റേപ്പിന് ഇരയായ സ്ത്രീകളല്ല ആത്മഹത്യ ചെയ്യേണ്ടത്. അവരെ റേപ്പ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേണ്ടത്. അതിനുപകരം റേപ്പിന് ഇരയായവര്‍ ആത്മഹത്യ ചെയ്യണം എന്നാണ് താങ്കള്‍ പറഞ്ഞുവെക്കുന്നത്. എന്തുമാത്രം തരംതാണ ചിന്താഗതിയാണിത് ??? പുരുഷ മേധാവിത്ത ചിന്താഗതി മാത്രമല്ലത്, തികഞ്ഞ മനുഷ്യത്വ വിരുദ്ധത കൂടിയാണിത്.
ഈ ട്രോമയെ അതിജീവിച്ച നിരവധി സ്ത്രീകളോടുള്ള വെല്ലുവിളിയാണിത്. ഇങ്ങനെയൊരു ട്രോമ അതിജീവിച്ചവരെ മാതൃകയാക്കുകയാണ് വേണ്ടത്. അല്ലാതെ ആത്മഹത്യ ചെയ്യണം എന്നല്ല പറയേണ്ടത്.
പല തവണ കേരളം ഭരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് നിങ്ങള്‍. ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍, ഉത്തരവാദിത്വത്തോടെ മാത്രം പ്രസ്താവനകള്‍ നടത്തേണ്ട ഒരാള്‍.
ഇത്തരം മനുഷ്യത്വ വിരുദ്ധതയാണ് മനസ്സിലുള്ളത് എങ്കില്‍ ദയവ് ചെയ്ത് നിങ്ങള്‍ വഹിക്കുന്ന സ്ഥാനമൊഴിയണം. ഒരു രാഷ്ട്രീയപ്രവര്‍ത്തകന് യോജിച്ച ചിന്താഗതി അല്ലിത്. മനുഷ്യനെ മനസ്സിലാക്കാത്തവര്‍ക്ക് യോജിച്ചതല്ല രാഷ്ട്രീയപ്രവര്‍ത്തനം.
ദയവുചെയ്ത് മനുഷ്യരുടെ ക്ഷമയെ പരീക്ഷിക്കരുത്...



from mangalam.com https://ift.tt/35UbUDt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages