വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും ചേരും; പ്രഖ്യാപനവുമായി ബൈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 4, 2020

വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും ചേരും; പ്രഖ്യാപനവുമായി ബൈഡന്‍

വാഷിങ്ടൺ: എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത് എന്റേയോ ഞങ്ങളുടേതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കൻ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും ബൈഡൻ ട്വിറ്ററിൽ കുറിച്ചു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് ഉടമ്പടി കരാറിൽ യുഎസ് വീണ്ടും ചേരുമെന്നും ബൈഡൻ ഇതിനിടെ പ്രഖ്യാപിക്കുകയുണ്ടായി. പാരീസ് ഉടമ്പടിയിൽ നിന്ന് യുഎസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പിൻമാറിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. 77 ദിവസത്തിന് ശേഷം ബൈഡൻ ഭരണകൂടം വീണ്ടും പാരീസ് ഉടമ്പടിയിൽ ചേരും ബൈഡൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. കേവല ഭൂരിപക്ഷമായ 270 ഇലക്ട്രൽ വോട്ടുകൾ നേടുന്നതിന് ബൈഡന് ഇനി ആറ് സീറ്റുകൾ കൂടി മതിയെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് ഇലക്ട്രൽ വോട്ടുകളുള്ള നെവാഡയിൽ ബൈഡൻ നേരിയ ഭൂരിപക്ഷത്തിന് മുന്നിട്ട് നിൽക്കുകയാണ്.നെവാഡ കൂടി പിടിച്ചാൽ ബൈഡന് പ്രസിഡന്റാകാനുള്ള കേവല ഭൂരിപക്ഷം നേടാം. 75 ശതമാനം വോട്ടുകൾ ഇവിടെ ഇതിനോടകം എണ്ണിതീർന്നിട്ടുണ്ട്. അതേ സമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമം പോരാട്ടം ആരംഭിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ ബൈഡന്റെ വിജയത്തിനെതിരെ ഇതിനോടകം ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പുരോഗതി കൈവരിക്കുന്നതിനായി എതിരാളികളെ ശത്രുക്കളായി കാണില്ലെന്ന് ഇതിനിടെ ബൈഡൻ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. തങ്ങൾ ശത്രുക്കളല്ലെന്നും പരസ്പരമുള്ള വിശ്വാസം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Joe Biden Says "We Will Be The Winners" Of US Election-rejoin paris agreement


from mathrubhumi.latestnews.rssfeed https://ift.tt/2HZkGb7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages