വിവാദ ഐഫോൺ സർക്കാർ ഏറ്റെടുക്കില്ല; പ്രോട്ടോകോൾ ഓഫീസർക്ക് തിരിച്ചുനൽകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

വിവാദ ഐഫോൺ സർക്കാർ ഏറ്റെടുക്കില്ല; പ്രോട്ടോകോൾ ഓഫീസർക്ക് തിരിച്ചുനൽകും

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്ന്‌ പ്രോട്ടോകോൾ ഓഫീസർക്കു ലഭിച്ച ഐഫോൺ സർക്കാർ ഏറ്റെടുക്കില്ല. അസി. പ്രോട്ടോകോൾ ഓഫീസർ എ.പി. രാജീവൻ കഴിഞ്ഞയാഴ്ച പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ് വിഭാഗത്തിൽ ഏൽപ്പിച്ച ഫോൺ അദ്ദേഹത്തിനു തന്നെ കൈമാറും. സർക്കാർ അനുമതിയില്ലാതെ ഫോൺ കൈപ്പറ്റിയതിന് ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. രാജീവിൽനിന്നു വിശദീകരണം തേടും.വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണത്തിന് കരാർ ലഭിക്കാൻ യൂണിടാക് ഉടമ വാങ്ങിനൽകിയ ഐഫോണുകളിൽ ഒന്നാണ് അസി. പ്രോട്ടോകോൾ ഓഫീസറുടെ കൈവശമുണ്ടായിരുന്നത്. വിവാദമുണ്ടായപ്പോൾ ഫോൺ തിരികെയേൽപ്പിച്ച് ഉദ്യോഗസ്ഥൻ നാട്ടിലേക്കു മടങ്ങി. ഫോൺ ഏറ്റെടുക്കുന്നതു സംബന്ധിച്ച് പൊതുഭരണവകുപ്പ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. ഉദ്യോഗസ്ഥന് സ്വകാര്യമായി ലഭിച്ച സമ്മാനം ഏറ്റെടുക്കാൻ സർക്കാരിനു കഴിയില്ലെന്നു കണ്ടതോടെയാണ് ഫോൺ തിരിച്ചേൽപ്പിക്കാൻ തീരുമാനിച്ചത്. കേസന്വേഷിക്കുന്ന വിജിലൻസും ഇ.ഡി.യും ഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ വാങ്ങിയ രാജീവൻതന്നെ അത് അന്വേഷണ ഏജൻസിക്കു കൈമാറട്ടേ എന്നാണ് സർക്കാർ നിലപാട്.കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ സമ്മാനമായാണ് ഫോൺ ലഭിച്ചതെന്നാണ് രാജീവൻ പറഞ്ഞത്. സർക്കാർ ജീവനക്കാർ പുറമേനിന്നു പാരിതോഷികം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. അഥവാ വാങ്ങണമെങ്കിൽ സർക്കാരിന്റെ അനുമതി തേടണം. എന്നാൽ, രാജീവൻ അനുമതി വാങ്ങിയിട്ടില്ല. സർവീസ് ചട്ടം ലംഘിച്ചതിന് നടപടിയുണ്ടാകും. അന്വേഷണ ഏജൻസികൾ ഈ ഫോൺ ഉടൻ പിടിച്ചെടുക്കും. രാജീവനെ ചോദ്യംചെയ്തേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3eivZHD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages