കൊല്ലം: കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതിയും പെൺകുട്ടിയുടെ കാമുകനുമായിരുന്ന ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ, മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. ഒന്നര മാസത്തോളമായി പ്രതി റിമാന്‍ഡിലാണ്.
from mangalam.com https://ift.tt/3l5SEcN
via IFTTT
No comments:
Post a Comment