തായ്പേയ് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ പരാജയം ഏറെ ആശങ്കപ്പെടുത്തുന്നത് തായ്‌വാനെയാണ്. കാരണം, ചൈനയ്ക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകൾ തയ്‍വാനിൽ ട്രംപിനെ സ്വീകാര്യനാക്കിയിരുന്നു.
ബൈഡന്റെ വിജയത്തോടെ നിരവധി നേതാക്കളാണ് തയ്‍വാൻ പാർലമെന്റിൽ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. തയ്‍വാൻ – യുഎസ് ബന്ധത്തിൽ നയപരമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
കാരണം, തയ്‍വാന് എപ്പോഴും ചൈനീസ് ഭീഷണിയുണ്ട്. പ്രതിരോധത്തിനായി തയ്‌വാന് ആയുധം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റായിരുന്നു ഡോണൾഡ് ട്രംപ്. ഇതൊക്കെയാണ് ട്രംപിനെ തായ്വനിലെ ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം.
തയ്‌വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നാണ് ചൈനയുടെ അവകാശവാദം.ട്രംപ്അധികാരത്തിലെത്തിയതിനുശേഷം ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് തായ്‌വാനുമായി യുഎസ് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
വേണ്ടിവന്നാൽ തയ്‌വാന്‍ പിടിച്ചെടുക്കാന്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ളവ കൈക്കൊള്ളുമെന്ന നിലപാട് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് നിഷേധിച്ചിട്ടുമില്ല.
from mangalam.com https://ift.tt/3pcYgnM
via IFTTT
No comments:
Post a Comment