നാല് ഐ.എ.എസ്. പ്രമുഖര്‍ നിരീക്ഷണത്തില്‍ ; പ്രതിപക്ഷത്തിനു വിവരം ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് ; ആഡംബര അപ്പാര്‍ട്ട്‌മെന്റിലെ ഒത്തുകൂടല്‍: താക്കീതുമായി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

നാല് ഐ.എ.എസ്. പ്രമുഖര്‍ നിരീക്ഷണത്തില്‍ ; പ്രതിപക്ഷത്തിനു വിവരം ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് ; ആഡംബര അപ്പാര്‍ട്ട്‌മെന്റിലെ ഒത്തുകൂടല്‍: താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യമായി ഒത്തുകൂടുന്ന ചില ഐ.എ.എസ്. ഉന്നതര്‍ക്കു മുഖ്യമന്ത്രിയുടെ താക്കീത്. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

നാല് ഐ.എ.എസ്. പ്രമുഖര്‍ നിരീക്ഷണത്തില്‍. തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്ളാറ്റില്‍ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിര്‍ണായക വിവരങ്ങള്‍ പ്രതിപക്ഷത്തിനു ചോര്‍ത്തുന്നതായി സര്‍ക്കാരിനു സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലല്‍ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജന്‍സ് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. വഴുതക്കാട്ടെ നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സര്‍ക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി യോഗത്തില്‍ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാകരുതെന്ന കര്‍ശനനിര്‍ദേശവും മുഖ്യമന്ത്രി നല്‍കി. ഉദ്യോഗസ്ഥതലത്തില്‍ കൈക്കൊള്ളേണ്ട സുപ്രധാന നടപടികള്‍ വിശദീകരിച്ച് യോഗത്തിനുശേഷം ചീഫ് സെക്രട്ടറി പ്രത്യേക കുറിപ്പിറക്കി. ഇതുപ്രകാരം, വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പൊതുഭരണവകുപ്പില്‍ സെക്രട്ടറിമാരുടെ പ്രത്യേക സെല്‍ രൂപീകരിക്കും.

സെക്രട്ടറിമാര്‍ ദിവസേന യോഗം ചേര്‍ന്ന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ച്, പെരുമാറ്റച്ചട്ടം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം.



from mangalam.com https://ift.tt/2IoWwY1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages