വാഷിങ്ടൺ: 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്ക പോളിങ് ബൂത്തിലേക്ക്. മൂന്നിന് പുലർച്ചെതന്നെ എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്. തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേർ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. അതായത്, 2016 തിരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ നല്ലൊരുഭാഗം ഇപ്പോൾതന്നെ നടന്നുകഴിഞ്ഞു. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ വോട്ടുകൾ എണ്ണുന്നതിൽ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാൽ, ഫലം എന്നറിയാമെന്ന കാര്യത്തിൽ ഇത്തവണ തീർച്ചയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Jq4FeV
via
IFTTT
No comments:
Post a Comment