വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ഇന്ത്യയുടെ കനത്ത തിരിച്ചടി ; എട്ടു പാക് സൈനികരെ വധിച്ചു; നാലു ജവാന്‍മാര്‍ക്കു വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 13, 2020

വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ഇന്ത്യയുടെ കനത്ത തിരിച്ചടി ; എട്ടു പാക് സൈനികരെ വധിച്ചു; നാലു ജവാന്‍മാര്‍ക്കു വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് ഇന്ത്യയുടെ കനത്ത തിരിച്ചടി. എട്ടു പാകിസ്താന്‍ സൈനികരെ വധിച്ച ഇന്ത്യയ്ക്ക് ബി.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലു വീരജവാന്‍മാരെ നഷ്ടപ്പെട്ടു. പ്രകോപനമില്ലാത്ത പാക് വെടിവയ്പില്‍ മൂന്നു സാധാരണക്കാരും ഇരയായി.

കൊല്ലപ്പെട്ട പാക് െസെനികരില്‍ രണ്ടു പേര്‍ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്.എസ്.ജി.) കമാന്‍ഡോകളാണ്. മിെസെലുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തില്‍ പാക് ​സൈന്യത്തിന്റെ ഒട്ടേറെ ബങ്കറുകളും ഇന്ധന ശേഖരവും ലോഞ്ച് പാഡുകളും തകര്‍ന്നു.

കശ്മീരിലെ ഉറിക്കു പുറമേ ബന്ദിപ്പോരയിലെ ഗുരസ്, കുപ്‌വാരയിയെ കേരന്‍ സെക്ടറുകളിലാണ് പാകിസ്താന്‍ ഷെല്ലിങ് നടത്തിയത്. ഉറിയില്‍ മൂന്നു ജവാന്‍മാരും ഹജിപീര്‍ മേഖലയില്‍ ബി.എസ്.എഫ്. എസ്.ഐ. രാകേഷ് ദോവ(39)ലും ആണ് വീരമൃത്യു വരിച്ചത്.

ഉറിയിലെ കമാല്‍കോട്ടില്‍ രണ്ടുപേരും ബാല്‍കോട്ടില്‍ ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ട സിവിലിയന്‍മാര്‍. അതിനിടെ, പാക് മേഖലയില്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.



from mangalam.com https://ift.tt/36D1l86
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages