രാജ്യത്ത് 29,164 പേര്‍ക്കു കൂടി കോവിഡ്; നാലു മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 16, 2020

രാജ്യത്ത് 29,164 പേര്‍ക്കു കൂടി കോവിഡ്; നാലു മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി. 29,164 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. 449 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 4,53,401 സജീവകേസുകളാണുള്ളത്. 82,90,371 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. ഇതിൽ 40,791 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നവംബർ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിൽ. content highlights: covid 19 india update


from mathrubhumi.latestnews.rssfeed https://ift.tt/36Mj6SA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages