ബംഗാളില്‍ ബിജെപി 200-ലധികം സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ; സ്വപ്‌നം മാത്രമെന്ന് തൃണമൂല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

ബംഗാളില്‍ ബിജെപി 200-ലധികം സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ; സ്വപ്‌നം മാത്രമെന്ന് തൃണമൂല്‍

കൊൽക്കത്ത: അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 294-ൽ 200ന് മുകളിൽ സീറ്റുനേടുമെന്ന അവകാശവാദവുമായി അമിത് ഷാ. രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ പാർട്ടി ഭാരാവാഹികൾക്ക് മുമ്പിലാണ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അമിത് ഷായുടെ അവകാശവാദത്തെ തള്ളി. അവർക്കൊരു മുഖ്യമന്ത്രി സ്ഥാനാർഥിയില്ല. കേഡർമാരില്ല. ജനപിന്തുണയുമില്ല. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങികൊണ്ടിരിക്കുകയാണ്. ബംഗാളിൽ അവർക്ക് ഒരു പ്രതീക്ഷയുമില്ല. ഇത് അമിത് ഷായുടെ ഒരു പൊള്ളയായ സ്വപ്നം മാത്രമാണ് തൃണമൂൽ എംപി സൗഗതാ റോയ് പ്രതികരിച്ചു. 2019-ൽ ബംഗാളിൽ ഞങ്ങൾക്ക് 22 സീറ്റുകൾ ലഭിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ എതിരാളികൾ എന്നെ പരിഹസിച്ചു. എന്റെ സ്വന്തം പാർട്ടിയിലുള്ളവർ പോലും പരിഹസിച്ചു. എന്നാൽ ഞങ്ങൾക്ക് 18 സീറ്റുകൾ ലഭിച്ചു. അഞ്ചോളം സീറ്റുകൾ 2000 മുതൽ 3000 വോട്ടുകൾക്കാണ് നഷ്ടമായത് അമിത് ഷാ പറഞ്ഞു. എന്നാൽ ഇന്ന് താൻ പറയുന്നു ബിജെപി ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി അധികാരത്തിൽ വരും. പരിഹസിക്കുന്നവർ പരിഹസിക്കട്ടെ, നമ്മുടെ പദ്ധതികൾ പ്രകാരം പ്രവർത്തിച്ചാൽ ബിജെപിക്ക് 200ൽ കൂടുതൽ സീറ്റുകൽ നേടാമെന്നും അദ്ദേഹം വ്യക്തമാക്കി. 294 അംഗ ബംഗാൾ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 16 എംഎൽഎമാർ മാത്രമാണുള്ളത്. തൃണമൂൽ കോൺഗ്രസിന് 221 എംഎൽഎമാരുണ്ട്. എന്നാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 120 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയിട്ടുണ്ടെന്നുള്ളതാണ് ബിജെപി നേതാക്കളുടെ ആത്മവിശ്വാസം. Content Highlights:200 Seats For BJP In Bengal, Says Amit Shah-Trinamool reply


from mathrubhumi.latestnews.rssfeed https://ift.tt/3kY8VQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages