ട്രക്കിനു പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറി; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 19, 2020

ട്രക്കിനു പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറി; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിൽ ബൊലേറോ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ദാരുണാന്ത്യം. പ്രതാപ്ഗഢിലെ ഇനാര ഗ്രാമത്തിനു സമീപം പ്രയാഗ്രാജ്- ലഖ്നൗ ദേശീയപാതയിലാണ് അപകടമുണ്ടായത്. ടയർ പഞ്ചർ ആയതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ബൊലേറോ ഇടിച്ചു കയറുകയായിരുന്നു. ബൊലേറോയിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. വ്യാഴാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു അപകടം. ബൊലേറോയിലെ യാത്രികർ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം കുന്ദയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഏഴിനും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അപകടത്തിൽ ജീവൻ നഷ്ടമായ മറ്റുള്ളവർ 20നും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടത്തും. Pratapgarh: Fourteen persons including six children died after the vehicle they were travelling in collided with a truck on Prayagraj-Lucknow highway under limits of Manikpur police station last night. pic.twitter.com/2WOFMUyO8Z — ANI UP (@ANINewsUP) November 20, 2020 content highlights: six children among 14 killed in accident in uttar pradesh


from mathrubhumi.latestnews.rssfeed https://ift.tt/2IY9fRi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages