118 A നിയമം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് സുനില്‍ പി ഇളയിടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 22, 2020

118 A നിയമം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് സുനില്‍ പി ഇളയിടം

കോഴിക്കോട്: സൈബറാക്രമണത്തെ ചെറുക്കാൻ പോലീസ് നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനിൽ പി.ഇളയിടം. നിയമനിർമാണം സ്വാഗതാർഹമാണെന്നും എന്നാൽ അത് അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തയും ഇല്ലാതാക്കുന്ന നിലയിലാകരുതെന്നും പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 എ) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം. - സുനിൽ പി.ഇളയിടം ഫെയ്സ്ബുക്കിൽ കുറിച്ചു. സൈബർ ആക്രമണങ്ങൾ തടയാൻ പോലീസ് നിയമത്തിൽ 118 എ വകുപ്പുചേർത്ത് സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഭേദഗതി ദുരുപയോഗംചെയ്യാനുള്ള സാധ്യത ഏറെയെന്നാണ് വിമർശനം. സുപ്രീംകോടതി മുൻപ് റദ്ദാക്കിയ സെക്ഷൻ 118 ഡി-യിൽ ഉണ്ടായിരുന്നതിനെക്കാൾ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടപ്പെടുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A)... Posted by Sunil Elayidom onSunday, 22 November 2020 സുപ്രീംകോടതി റദ്ദുചെയ്ത ഐ ടി ആക്റ്റിലെ 66 എയ്ക്ക് പകരം പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി(118 എ)യുടെ ബാധ്യത മുഖ്യമന്ത്രിക്കാണെങ്കിലും അതിന്റെ ഗുണഫലം കേന്ദ്രത്തിനാണെന്ന് രാഷ്ട്രീയ സാമൂഹിക നിരീക്ഷകനായ ഡോ.ആസാദും അഭിപ്രായപ്പെട്ടു. ഡോ.ആസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കേരളം നിയമമുണ്ടാക്കി നൽകുന്നു. കേന്ദ്ര പൊലീസ് നയം സംസ്ഥാന മേധാവിയിലൂടെ ആവിഷ്കരിച്ച നിയമം. കേരളത്തിലെ ഇടതുപക്ഷ സർക്കാറിലൂടെ വിശുദ്ധപ്പെടുത്തി രാജ്യത്തെങ്ങും പ്രയോഗിക്കാൻ സജ്ജമായ സവിശേഷ ഓർഡിനൻസ്. കേരള പൊലീസ് (ഭേദഗതി) ഓർഡിനൻസ് 2020. 118 എ. എന്തു തുടങ്ങുമ്പോഴും നല്ല തുടക്കമാവണം എന്ന് കേന്ദ്രത്തിന് നിർബന്ധമുണ്ട്. എൻ.ഐ.എ - യു.എ.പി.എ ഭേദഗതിക്കു ശേഷം അത് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം കേരളത്തിലായിരുന്നു. ആദ്യ അറസ്റ്റ് അലനെയും താഹയെയും ആയിരുന്നു. അർബൻ നക്സൽ പദത്തെ രാഷ്ട്രീയ ശബ്ദകോശത്തിലേക്ക് ഉപനയിക്കാനുള്ള പന്തീരങ്കാവ് പദ്ധതി കേന്ദ്ര താൽപ്പര്യമാവണം. അതു കേരളത്തിനും സിപിഎമ്മിനുമുള്ള ആരുടെയോ മുന്നറിയിപ്പായിരുന്നിരിക്കും. ദക്ഷിണേന്ത്യയിൽ വ്യാജ ഏറ്റുമുട്ടൽ കൊലകൾ രാഷ്ട്രീയ ചർച്ചയിലേക്കു വരുന്നത് കേരളത്തിൽനിന്നാവട്ടെ എന്ന തീരുമാനവും സംസ്ഥാന സർക്കാറിന്റേതാവില്ല. കേന്ദ്ര കൗശലമാവാനേ വഴിയുള്ളു. നടത്തിപ്പു ബുദ്ധി സംസ്ഥാനത്തെ മേധാവിയുടെയും ഉപദേഷ്ടാവിന്റേതും ആവുമല്ലോ. അവർ ആഭ്യന്തര മന്ത്രിയെ നയിക്കുകയാവും. അദ്ദേഹത്തിന് ഇതൊന്നും തുടങ്ങിവെക്കാൻ ഉൾക്കരുത്തു പോരാ. സി.പി.ഐ.എം. എന്ന പാർട്ടി ഒരിക്കലും കൂട്ടു നിൽക്കാനിടയില്ലാത്ത പ്രവൃത്തികൾ കേരള സർക്കാറിലൂടെ നടത്തിയെടുക്കുന്ന നിർബന്ധ ബുദ്ധി അഥവാ കുടിലബുദ്ധി കേന്ദ്രത്തിൽ ആർക്കോ കാണണം. അത് പിറകിൽനിന്ന് ഒഴിയില്ല. ഓരോ അജണ്ടയിലേക്ക് അതങ്ങനെ നീങ്ങിക്കൊണ്ടിരിക്കും. ചുക്കാൻ പിടിക്കാൻ മേധാവിയും ഉപദേഷ്ടാവും മതിയല്ലോ. കാണുന്നവർ മുഖ്യമന്ത്രിയെ പഴിക്കും. പക്ഷെ, അദ്ദേഹമെന്ത് ചെയ്യാൻ?! എല്ലാം കൈവിട്ടു പോയില്ലേ! ആഭ്യന്തര നയം വടക്കാണ് നിശ്ചയിക്കുന്നത്. ഓർഡിനൻസ് അതിന്റെ തുടർച്ചമാത്രം. സുപ്രീംകോടതി റദ്ദുചെയ്ത ഐ ടി ആക്റ്റിലെ 66 എയ്ക്ക് പകരമൊന്ന്. ബാധ്യത മുഖ്യമന്ത്രിക്ക്. ഗുണഫലം കേന്ദ്രത്തിന്. ഇപ്പോൾ മുറുകുന്ന കുരുക്കുകളെപ്പറ്റി പാർട്ടിക്ക് ബോദ്ധ്യം കാണും. ഭരണ നിർവ്വഹണ കേന്ദ്രത്തിൽ നടന്നതും നടക്കാനിരിക്കുന്നതും ആരുടെയോ തിരക്കഥയാവാം. ഒന്നുമൊന്നും വേറിട്ടതാവില്ല. എല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഒരു പിടിയുമില്ല. എങ്ങോട്ടാണ് പോകുന്നതെന്നു മാത്രം വ്യക്തം. അതിനാൽ അമ്പരപ്പുവിട്ട് 118 എ മാറ്റണം. അതു പിൻവലിക്കാൻ എളുപ്പമാവില്ല. പക്ഷെ, വേറെ വഴിയുമില്ല. എന്താണിനി ആദ്യം ചെയ്യുക? സകല ഏജൻസികളും വളഞ്ഞു നിൽപ്പാണ്. അഥവാ അതാണ് പ്രതീതി. വാസ്തവമെന്തെന്ന് ആർക്കറിയാം! കേരളം നിയമമുണ്ടാക്കി നൽകുന്നു. കേന്ദ്ര പൊലീസ് നയം സംസ്ഥാന മേധാവിയിലൂടെ ആവിഷ്കരിച്ച നിയമം. കേരളത്തിലെ ഇടതുപക്ഷ... Posted by ഡോ. ആസാദ് onSunday, 22 November 2020 ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ എന്നാണ് ഭേദഗതിയിൽ പറയുന്നത്.ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി എന്ന തരത്തിലാണ് സൈബർ മാധ്യമത്തെ നിർവചിച്ചിരിക്കുന്നത്. ഏതുരീതിയിലും ഇതിനെ വ്യാഖ്യാനിക്കാമെന്നതിനാൽ പോലീസിന് ആർക്കെതിരേയും കേസെടുക്കാൻ അധികാരം നൽകുന്നതാണ് ഭേദഗതിയെന്നതാണ് വിമർശനത്തിന് അടിസ്ഥാനം. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നതിന്റെ പേരിലാണ് 118 ഡി സുപ്രീംകോടതി റദ്ദാക്കിയത്. 2015-ൽ ശ്രേയ ശൃംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എ റദ്ദാക്കിയതിനോടൊപ്പമായിരുന്നു ഇത്. ഇതോടെ, സാമൂഹികമാധ്യമത്തിലൂടെ വ്യക്തികളെയോ മറ്റോ അപമാനിക്കുന്ന പോസ്റ്റുകളിടുന്നവർക്കെതിരേ കേസെടുക്കാനും മറ്റും കഴിയാത്ത സാഹചര്യമുണ്ടായെന്ന അഭിപ്രായമുയർന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/338jRo6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages