രാജ്യസഭയില്‍ 100 കടന്ന് എന്‍ഡിഎ; കോണ്‍ഗ്രസിന്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

രാജ്യസഭയില്‍ 100 കടന്ന് എന്‍ഡിഎ; കോണ്‍ഗ്രസിന്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം

ന്യൂഡൽഹി: കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പടെ ഒമ്പത് ബിജെപി സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിൽ ബിജെപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചു. അതേ സമയം കോൺഗ്രസ് രാജ്യസഭയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അംഗസംഖ്യയിലേക്ക് ചുരുങ്ങി. 242 അംഗ രാജ്യസഭയിൽ 38 സീറ്റുകൾ അംഗങ്ങൾ മാത്രമാണ് നിലവിൽ കോൺഗ്രസിനുള്ളത്. ഉത്തർപ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിലേക്ക് ബിജെപി സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗ സഖ്യ 92 ആയി. എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിന് അഞ്ച് അംഗങ്ങളും. ആർപിഐ, അസം ഗണ പരിഷത്, മിസോറാം നാഷണൽ ഫ്രണ്ട്, എൻപിപി, എൻഡിഎഫ്, പി.എം.കെ, ബിപിഎഫ് എന്നീ പാർട്ടികൾക്ക് ഓരോ രാജ്യസഭാ അംഗങ്ങളുമുണ്ട്. ഇതോടെ രാജ്യസഭയിൽ എൻഡിഎക്ക് 104 അംഗങ്ങളായി. നാല് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ലഭിക്കും. 242 അംഗ സഭയിൽ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകൾ പാസാക്കാൻ വേണ്ടത്. ഒമ്പത് എംപിമാാർ വീതമുള്ള എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദൾ, ഏഴ് എംപിമാരുള്ള ടി.ആർ.എസ്, ആറ് എംപിമാരുള്ള വൈ.എസ്.ആർ കോൺഗ്രസ് എന്നിവർ നിർണായക ഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കാറുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്ക് മൂന്നും ബിഎസ്പിക്ക് ഒന്നും സിറ്റിങ് സീറ്റുകൾ നിയമസഭയിൽ അംഗബലം കുറഞ്ഞതോടെ നഷ്ടമായി. Content Highlights:NDA crosses 100-seats mark in Rajya Sabha-Congress drops to lowest ever tally


from mathrubhumi.latestnews.rssfeed https://ift.tt/2TMHgX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages