ന്യൂഡൽഹി: സ്ത്രീപീഡനക്കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥയായി പരാതിക്കാരിയെക്കൊണ്ട് രാഖിയണിയിപ്പിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരേ ഒമ്പത് വനിതാ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ജൂലായ് 30-ന്റെ ഉത്തരവ് സ്റ്റേചെയ്യണമെന്നും അപർണ ഭട്ട് ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ ആവശ്യപ്പെട്ടു.അയൽക്കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസിലെ പ്രതിയോടാണ് കോടതി പതിവില്ലാത്ത ജാമ്യവ്യവസ്ഥ വെച്ചത്. പ്രതി ഭാര്യയുമൊത്ത് പരാതിക്കാരിയുടെ വീട്ടിൽ രാഖിയും മധുരപലഹാരങ്ങളുമായി പോകണം. പരാതിക്കാരിയോട് പ്രതിയുടെ കൈയിൽ രാഖികെട്ടാൻ അപേക്ഷിക്കണം. പരാതിക്കാരിക്ക് പ്രതി 11,000 രൂപയും അവരുടെ മകന് വസ്ത്രംവാങ്ങാൻ 5000 രൂപയും നൽകണം എന്നിങ്ങനെയായിരുന്നു വ്യവസ്ഥകൾ. ഇരയുമായി പ്രതി ബന്ധപ്പെടാൻ ഇതിടയാക്കുമെന്നതിനാൽ ഇത്തരം നിബന്ധനകൾവെച്ചത് തെറ്റാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിയെ പ്രതിയുടെ കുടുംബം സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3iRJeiU
via
IFTTT
No comments:
Post a Comment