സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം; മുഹമ്മദ് അലിയുടെ മൊബൈലില്‍ ഐ.എസ്, സിമി ബന്ധത്തിന്റെ സൂചന ; സിറിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഭീകരനെക്കുറിച്ചും വാഗമണ്‍ ക്യാമ്പിനെ കുറിച്ചും വിവരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 16, 2020

സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം; മുഹമ്മദ് അലിയുടെ മൊബൈലില്‍ ഐ.എസ്, സിമി ബന്ധത്തിന്റെ സൂചന ; സിറിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഭീകരനെക്കുറിച്ചും വാഗമണ്‍ ക്യാമ്പിനെ കുറിച്ചും വിവരം

പത്തനംതിട്ട: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുഹമ്മദ് അലിയുടെ മൊെബെല്‍ ഫോണില്‍ ഐ.എസ്, സിമി അനുഭാവം തെളിയിക്കുന്ന സൂചനകള്‍. സിറിയയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ ഐ.എസ്. ഭീകരനെപ്പറ്റിയുള്ള വിവരങ്ങളും നിരോധിത സംഘടനയായ സിമിയുടെ വാഗമണ്‍ ക്യാമ്പില്‍ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങളും സി-ഡാക്കില്‍ നടത്തിയ മൊെബെല്‍ ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി.

സിമിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ജലാല്‍ എന്നയാള്‍ക്കു 16 ലക്ഷം രൂപ കൈമാറിയതടക്കം വന്‍തുകയുടെ ഇടപാടുകളുടെ വിവരങ്ങളും ഫോണില്‍നിന്നു ലഭിച്ചു. 12-ാം പ്രതിയായ മുഹമ്മദ് അലിയെ വീണ്ടും ചോദ്യംചെയ്യാന്‍ എന്‍.ഐ.എ. നടപടി തുടങ്ങി. മതനിന്ദ ആരോപിച്ച് കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പ്രതിയായിരുന്നു ഇയാള്‍.

തെളിവില്ലാത്തതിനാല്‍ കോടതി വെറുതേവിട്ടു. ഇയാള്‍ക്ക് ഐ.എസ്, സിമി സമ്പര്‍ക്കമുണ്ടായിരുന്നെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നും കോടതിയില്‍ എന്‍.ഐ.എ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ആഭരണ വ്യവസായത്തിനു വേണ്ടിയല്ലെന്നാണ് എന്‍.ഐ.എ. പറയുന്നത്. ആറാം പ്രതിയായ ജലാലിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം സ്വീകരിക്കാനായി 11-ാം പ്രതിയായ മുഹമ്മദാലി ഇബ്രാഹിമിനൊപ്പം മുഹമ്മദ് അലിയും തിരുവനന്തപുരത്തേക്കു പോയിരുന്നു. അഞ്ചാം പ്രതിയായ കെ.ടി. റമീസിന്റെ പക്കല്‍നിന്നു സ്വര്‍ണം വാങ്ങി വെഞ്ഞാറമൂട്ടിലുള്ള ഏഴാം പ്രതി മുഹമ്മദ് ഷാഫിക്കു കൈമാറിയെന്ന് ഇയാള്‍ എന്‍.ഐ.എയ്ക്കു മുന്നില്‍ സമ്മതിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു സ്വര്‍ണക്കടത്ത് നടക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട് എന്‍.ഐ.എയ്ക്കു െകെമാറിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എന്‍.ഐ.എ. ഉടനടി ഇടപെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

യു.എ.ഇയില്‍ അറസ്റ്റിലായ െഫെസല്‍ ഫരീദ്, റബിന്‍സ് അഹമ്മദ് എന്നിവരില്‍നിന്ന് 99 ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെങ്കിലും അതില്‍ 17 എണ്ണം മാത്രമേ സാങ്കേതികമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണ് യു.എ.ഇയില്‍വച്ച് ഇവര്‍ക്ക് സ്വര്‍ണം െകെമാറിയതെന്നു സംശയമുണ്ട്. അതു ശരിയെങ്കില്‍ ദാവൂദിന്റെ ഡി-കമ്പനിക്കു കേരളത്തിലും ശക്തമായ വേരുകളുണ്ടാകും.



from mangalam.com https://ift.tt/3j7BVnA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages