ഹത്രാസ് സംഭവം; ഇന്ന് ഇന്ത്യ ഗേറ്റിലും പരിസരത്തും കൂട്ടംകൂടുന്നതിന് കര്‍ശന നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 1, 2020

ഹത്രാസ് സംഭവം; ഇന്ന് ഇന്ത്യ ഗേറ്റിലും പരിസരത്തും കൂട്ടംകൂടുന്നതിന് കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യ ഗേറ്റിനു സമീപം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശം. ഹത്രാസിലെ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി മരിച്ച സാഹചര്യത്തില്‍ സുരക്ഷാസാഹചര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിആര്‍പിസി 144 പ്രകാരം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.

ഹത്രാസിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ആള്‍ക്കൂട്ടത്തെ നിരോധിക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കായി ശബ്ദമുയര്‍ത്തിയ രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടക്കാനിടയുള്ളതിനാലാണ് ഇന്ത്യാ ഗേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 20കാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിഞ്ഞ നിലയിലായിരുന്നു. ഒടുവില്‍ മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ വച്ച് അവള്‍ ജീവന്‍ വെടിഞ്ഞു. അതിലേറെ ക്രൂരതയാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത്. അവളുടെ സംസ്‌കാര ചടങ്ങുകളില്‍ േപാലും വീട്ടുകാരെ പങ്കെടുപ്പിക്കാതെ പോലീസ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം കനത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെ കൈയേറ്റം ചെയ്യുന്ന സംഭവം യു.പി േപാലീസിന്റെ പേരിന് പൂര്‍ണമായും കളങ്കം വരുത്തി. കഴിഞ്ഞ മൂന്നു ദിവസമായി ഹത്രാസ് പെണ്‍കുട്ടിക്കായുള്ള പ്രതിഷേധങ്ങളണ് സോഷ്യല്‍ മീഡിയയിലടക്കം ഉള്ളത്. ഡല്‍ഹി നിര്‍ഭയയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സംഭവവും.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനുള്ളില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവരായതിനാലാണ് പോലീസ് ഇവരെ സംരക്ഷിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും ഗ്രാമവാസികളും ആരോപിച്ചു.



from mangalam.com https://ift.tt/2ShmEW7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages