കൊച്ചി: ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് ഹൈക്കോടതിയിൽ ഹാജരായ പ്രണയിതാക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ന്യായാധിപ എന്ന അപൂർവ ബഹുമതിയുമുണ്ട് ജസ്റ്റിസ് കെ.കെ. ഉഷയ്ക്ക്. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്നു അവരന്ന്. അന്നൊരിക്കൽ മകളെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് അയച്ച് യുവതീയുവാക്കളെ കോടതിയിലേക്ക് വിളിച്ചുവരുത്തി. രാവിലെ കേസുവിളിച്ചു. ജസ്റ്റിസ് കെ.കെ. ഉഷ ഇരുവരേയും അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. രണ്ടുപേരും ഹിന്ദുമതത്തിൽപ്പെട്ടവരാണെങ്കിലും രണ്ട് ജാതിയിലായതിനാൽ വിവാഹത്തിന് മാതാപിതാക്കൾ എതിരായിരുന്നു. ഇരുവരുടെയും സ്നേഹം മനസ്സിലാക്കിയ ജസ്റ്റിസ് കെ.കെ. ഉഷ പെൺകുട്ടിയുടെ മാതാപിതാക്കളോടും സംസാരിച്ചു. അവർ വിവാഹത്തിന് ഒരുതരത്തിലും സമ്മതമായിരുന്നില്ല.ഇതേത്തുടർന്ന് ജസ്റ്റിസ് കെ.കെ. ഉഷ പ്രണയിതാക്കളെ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. പാവക്കുളം ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ച് കല്യാണ മാലയും അണിഞ്ഞ് എത്താൻ നിർദേശിച്ച് വിട്ടു. പാവക്കുളം ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ച് കോടതിയിൽ മടങ്ങിയെത്തിയപ്പോൾ ജസ്റ്റിസ് കെ.കെ. ഉഷ ഇരുവരുടെയും വിവാഹം വിധിന്യായത്തിൽ രേഖപ്പെടുത്തി മടക്കി അയച്ചു. അന്ന് യുവതിയുടെ മാതാപിതാക്കൾക്കായി കോടതിയിൽ ഹാജരായ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി. ചിദംബരേശ് ആണ് ഇക്കാര്യം പങ്കുവെച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2GsQGE9
via
IFTTT
No comments:
Post a Comment