ഹൈവോൾട്ടേജ് അനാസ്ഥയിൽ കർഷകൻ രക്തസാക്ഷി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

ഹൈവോൾട്ടേജ് അനാസ്ഥയിൽ കർഷകൻ രക്തസാക്ഷി

കെ.വി.രാജു വൈക്കം: വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നെന്ന് മൂന്നുമാസംമുമ്പ് പരാതിപ്പെട്ട ക്ഷീരകർഷകൻ അതേകമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. പുല്ലുചെത്താൻ പോയപ്പോഴായിരുന്നു അപകടം. ഉദയനാപുരം പടിഞ്ഞാറെക്കര രാഹുൽനിവാസിൽ കെ.വി.രാജുവാണ്(48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് രാജു പുല്ലുചെത്താനായി വീടിനോടുചേർന്നുള്ള കരിപ്പായി പാടത്ത് പോയത്. തിരിച്ചുവരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് മക്കൾ രാജുവിനെ പാടത്ത് തിരഞ്ഞു. പാടത്തെ വഴിച്ചാലിൽ രാജു വീണുകിടക്കുന്നതുകണ്ട് മകൻ അടുത്തുചെന്ന് പിടിച്ചെങ്കിലും ഷോക്കേറ്റു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടി. നാട്ടുകാർ ഫ്യൂസ് ഊരിയശേഷമാണ് രാജുവിനെ പാടത്തുനിന്ന് എടുത്തത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ല് നിറഞ്ഞുകിടക്കുന്ന പാടത്തുകൂടി കടന്നുപോകുന്ന വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുകയാണെന്നുകാട്ടി രാജു ഉൾപ്പെെടയുള്ള നാട്ടുകാർ മൂന്നുമാസംമുമ്പ് പരാതി നൽകിയിരുന്നു. എന്നിട്ടും വൈദ്യുതിവകുപ്പ് അധികൃതർ നടപടിയെടുത്തില്ല. ഇവിടത്തെ വൈദ്യുതത്തൂണും കമ്പികളും കാലപ്പഴക്കത്താൽ ജീർണിച്ചനിലയിലാണ്. വെള്ളപ്പൊക്കത്തിൽ ട്രാൻസ്ഫോർമറും മുങ്ങും. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മിനിയാണ് രാജുവിന്റെ ഭാര്യ. മക്കൾ: രാഹുൽരാജ്, രോഹിത്ത് രാജ്. മരുമകൾ: സ്മിത. സംഭവം അന്വേഷിക്കുമെന്ന് വൈദ്യുതി ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. അപകടം നടന്നതിനുസമീപം കറുകയിൽ ഭാഗത്തെ ട്രാൻസ്ഫോർമർ വെള്ളത്തിൽ മുങ്ങുമെന്നതിനാൽ അത് ഉയർത്തിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പരാതി നൽകിയതെന്നും, വൈദ്യുതിക്കമ്പി പൊട്ടിവീണതായി പരാതിയിൽ ഇല്ലായിരുന്നെന്നും എൻജിനീയർ പറഞ്ഞു. വേറേ ലൈൻ വന്നിട്ടും മാറിയില്ല പ്രദേശത്തേക്ക് റോഡ് വന്നതോടെ അതിലൂടെ വൈദ്യുതിലൈനുകൾ വലിച്ചിട്ടുണ്ട്്. വീടുകളിലേക്ക് റോഡിലെ ലൈനുകളിൽനിന്നാണ് ഇപ്പോൾ കണക്ഷൻ നൽകിയിരിക്കുന്നത്. എന്നിട്ടും പാടത്തുകൂടിയുള്ള ലൈൻ മാറ്റിയില്ല. രാജുവിന്റെ വീട്ടിലും വൈദ്യുതി എത്തുന്നത് റോഡിൽനിന്നാണ്. രാജുവിന്റെ വീട്ടിൽനിന്ന് പാടത്തേക്ക് പോകുന്ന നടപ്പാതയുടെ അരികിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണത്. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ പുല്ലുവളർന്ന് ചുറ്റിയിട്ടുണ്ട്. അതിനാൽ കമ്പി കിടക്കുന്നത് ആർക്കും കാണാൻ കഴിയില്ല. Content Highlights:A dairy farmer who complained that a power line had broken died of electric shock from the same line


from mathrubhumi.latestnews.rssfeed https://ift.tt/3nzFfeG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages