കണ്ണൂർ: ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നതിൽ സി.പി.ഐ. നിശ്ശബ്ദമാകുമ്പോൾ പാർട്ടിയിലെ മുതിർന്ന നേതാവിന്റെ മകന്റെ എഫ്.ബി. പോസ്റ്റ് വിവാദമാകുന്നു. സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ ആണ് ഒളിയമ്പുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായുള്ള കുറുക്കുവഴിയിലെ യാത്രക്കാരോട് തോളോട് തോൾ ചേർന്ന് യാത്ര ചെയ്യേണ്ടിവരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ അധ്യായം' എന്നു പറഞ്ഞാണ് ദീർഘമായ പോസ്റ്റ് അവസാനിക്കുന്നത്. മരണംവരെ അച്യുതമേനോനെയും വെളിയം ഭാർഗവനെയും പോലെ നന്മമനുഷ്യരായി ജീവിക്കുക എന്നത് മനസ്സിലാവാത്തവരുടെ കൈകളിലെ പാവയായി മാറരുത് കമ്യൂണിസ്റ്റ് പാർട്ടി. എം.പി. ആകാനും എം.എൽ.എ. ആകാനും മന്ത്രിയാകാനുമായി മാത്രം കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ കമ്യൂണിസ്റ്റായി, കോൺഗ്രസായി, പിന്നെ ബി.ജെ.പി. ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ്. വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്യൂണിസ്റ്റ് പാർട്ടി- അദ്ദേഹം കുറിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3dxhdfu
via
IFTTT
No comments:
Post a Comment