ഐസിയുവില്‍ ബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 31, 2020

ഐസിയുവില്‍ ബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി

ഗുരുഗ്രാം: ചികിത്സയിൽ കഴിയവെ ആശുപത്രിയ്ക്കുള്ളിൽ ലൈംഗിക പീഡനത്തിനിരയായി എന്നാരോപിച്ച യുവതി ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി. അത്യാഹിത വിഭാഗത്തിനുള്ളിൽ താൻ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു 21 കാരിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി ഒക്ടോബർ 24 മുതൽ 30 വരെ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച ബോധം തെളിഞ്ഞതോടെ ആശുപത്രി ജീവനക്കാർ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതി യുവതി നിഷേധിച്ചു. ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ചാണ് താൻ പീഡനത്തിനിരയായതായി യുവതി അച്ഛനെ ധരിപ്പിച്ചത്. ഇക്കാര്യം അറിയിക്കുമ്പോൾ യുവതി പൂർണ ബോധാവസ്ഥയിലായിരുന്നില്ല. സുശാന്ത് ലോക് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും എസിപി ഉഷാ കുണ്ഡു ഒക്ടോബർ 29 ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. Police recorded the statement of the woman after improvement in her health. As per CCTV footage and statements by the woman and hospital staff, it has been confirmed that she was not raped: Gurugram Police https://t.co/zgY6RqXS9M — ANI (@ANI) October 31, 2020 ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ബലാത്സംഗം നടന്നതായുള്ള പരാതിയിൽ കഴമ്പില്ലെന്ന് ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പോലീസ് വ്യക്തമാക്കി. വ്യക്തവും കൃത്യവുമായ മൊഴി നൽകാൻ സാധിക്കുന്ന അവസ്ഥയിലല്ല യുവതിയെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച യുവതിയെ സന്ദർശിച്ച പോലീസ് ഡോക്ടർമാരുമായി നടത്തിയ സംഭാഷണത്തിനൊടുവിലാണ് യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. Content Highlights: Upon regaining consciousness woman denies allegations of rape in private hospital ICU


from mathrubhumi.latestnews.rssfeed https://ift.tt/37XPLXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages