ഓക്സ്‌ഫഡ്, ഹാർവാഡ്.. വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിലെത്തിക്കാന്‍ മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 8, 2020

ഓക്സ്‌ഫഡ്, ഹാർവാഡ്.. വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിലെത്തിക്കാന്‍ മോദി

ന്യൂഡൽഹി: യേൽ, ഓക്സ്ഫഡ്, സ്റ്റാൻഫഡ്, ഹാർവാഡ് തുടങ്ങിയ മുൻനിര വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനം അനുവദിക്കാനുള്ള നിയമനിർമാണത്തിനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ആഗോളപ്രശസ്തമായ സ്ഥാപനങ്ങളുടെ കാമ്പസുകൾ ഇന്ത്യയിൽത്തന്നെ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമത കൈവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ ഉത്സാഹപൂർണമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഓസ്ട്രേലിയ സർക്കാരും ചില വിദേശസർവകലാശാലകളും ഈ നിർദേശത്തിൽ താത്പര്യം പ്രകടിപ്പിച്ചതായും വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ ഒരു മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ അറിയിച്ചു. വിദേശസ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കാമ്പസ് അനുവദിക്കാമെന്ന് പുതിയ വിദ്യാഭ്യാസനയത്തിലും നിർദേശിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2SAU1n8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages