കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് കിടപ്പാടം വിറ്റ് വാടവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ തേടി ഭാഗ്യദേവതയുടെ കടാക്ഷം. കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമാണ് ഇവരെ തേടിയെത്തിത്. അണക്കര ആഞ്ഞിലിമൂട്ടില്‍ എഎശ് മോഹനന്‍-ലീലാമണി ദമ്പതികളുടെ മകന്‍ ധനൂപ് എ മോഹനനാണ് ലോട്ടറിയടിച്ചത്.
അണക്കര ദുര്‍ഹ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫില്‍ നിന്നുമാണ് ധനൂപ് ലോട്ടറി എടുത്തത്. അണക്കര മോണ്ട്‌ഫോര്‍ട് സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. മറ്റുള്ളവയ്‌ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും ധനൂപ് വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. ഒടുവില്‍ അത് ഫലം കണ്ടു.
from mangalam.com https://ift.tt/3inlO4U
via IFTTT
No comments:
Post a Comment