പത്തനംതിട്ട: സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചെങ്കിലും പ്രതികളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ സ്ഥിരീകരിക്കാന്‍ യു.എ.ഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദ്, റബിന്‍സ് മുഹമ്മദ് എന്നിവര്‍ ഇന്ത്യയില്‍ എത്തുന്നതു വരെ കാത്തിരിക്കേണ്ടിവരും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെതിരേ ചുമത്തിയിരിക്കുന്നത്.
നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ െഫെസല്‍ ഫരീദിനെ സഹായിയായി പ്രവര്‍ത്തിച്ച മൂവാറ്റുപുഴ സ്വദേശി റബിന്‍സിനും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നാണു നിഗമനം. യു.എ.പി.എ. 16, 17, 18 വകുപ്പുകള്‍ പ്രകാരമാണ് എന്‍.ഐ.എ. കോടതി െഫെസലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫൈസലിന് യു.എ.ഇയില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇതില്‍ മലയാളികളുടെ ഒരു സംഘം തന്നെ ഉണ്ടെന്നാണു സൂചന. കിഴക്കന്‍ ആഫ്രിക്കയില്‍നിന്ന് എത്തുന്ന സ്വര്‍ണത്തിന് പിന്നിലും ചില തീവ്രവാദ സംഘത്തിന് പങ്കുണ്ടെന്നാണ് വിവരം.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടിയെങ്കില്‍മാത്രമേ കഴിയൂ. പ്രധാന പ്രതിയായി സംശയിക്കുന്ന മുഹമ്മദ് ഷാഫിയെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. എന്‍.ഐ.എയുടെ അന്വേഷണം ഇപ്പോഴത്തെ അവസ്ഥയില്‍ മന്ദഗതിയിലാണെങ്കിലും സര്‍ക്കാരിനെ വെട്ടിലാക്കിയാണ് കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും അന്വേഷണം പുരോഗമിക്കുന്നത്.
മുഖ്യമന്ത്രിയിലൂടെയാണ് അദ്ദേഹത്തിന്റെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും നിരവധി തവണ ക്ലിഫ് ഹൗസില്‍ ശിവശങ്കറുമൊത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുള്ളതിനാല്‍ അന്വേഷണം ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചും നടക്കാനുള്ള സാധ്യത ഏറി. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ്ഇതിലൂടെ ഉണ്ടായിട്ടുള്ളത്. അടുത്താഴ്ച ഇത് സംബന്ധിച്ച് അന്വേഷണം ക്ലിഫ് കൗസിലേക്കും വ്യാപിക്കുമെന്നറിയുന്നു.
from mangalam.com https://ift.tt/370TS4z
via IFTTT
No comments:
Post a Comment