സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഇനി ആരോഗ്യവകുപ്പിനുകീഴിലുള്ള ജനറൽ, ജില്ലാ ആശുപത്രികളിൽ ഇന്റേൺഷിപ്പ് അനുവദിക്കും. പോസ്റ്റ്മോർട്ടം കാണുന്നതിനും അനുമതി നൽകി. നിശ്ചിത ഫീസ് അടച്ച്, ഇത്തരം സൗകര്യങ്ങൾ പങ്കുവെക്കുന്നകാര്യം നയമായി അംഗീകരിച്ച് ആരോഗ്യവകുപ്പ് മാർഗരേഖ തയ്യാറാക്കി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. മെഡിക്കൽ കൗൺസിലിന്റെ അനുമതിയും ആരോഗ്യ സർവകലാശാല മതിയായ സൗകര്യം ഉറപ്പാക്കിയിട്ടുള്ളതുമായ കോളേജുകളിലെ വിദ്യാർഥികൾക്കാണ് അനുമതി നൽകുക. ഒരുവർഷത്തേക്കാണ് ഇന്റേൺഷിപ്പ്. ഇടയ്ക്ക് ഉപേക്ഷിച്ച് പോയാലും വാർഷികഫീസ് മുഴുവൻ നൽകേണ്ടിവരും. വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും നിരീക്ഷണ, ഇന്റേൺഷിപ്പ് സൗകര്യം അനുവദിക്കും. ഇതിനായി പഠിക്കുന്ന സ്ഥാപനവും ആശുപത്രികളുമായി ധാരണാപത്രം ഒപ്പിടണം. എഫ്.എം.ജി.ഇ. (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ) ജയിച്ചശേഷം മെഡിക്കൽ കൗൺസിലിന്റെ താത്കാലിക രജിസ്ട്രേഷൻ എടുത്തവർക്കാണ് അനുമതി. നിരീക്ഷണ സൗകര്യവും നിശ്ചയിച്ചിട്ടുള്ള ഫീസും പോസ്റ്റ്മോർട്ടം- വാർഷിക ഫീസ് 10,000 രൂപ, ഡി.എൻ.ബി. വിദ്യാർഥികൾക്ക്- 25,000 രൂപ. വിദേശ സർവകലാശാലാ വിദ്യാർഥികൾ- 10,000 രൂപ (പ്രതിമാസം). ഓരോ വിഭാഗങ്ങളിലെയും നിരീക്ഷണത്തിന് പ്രതിമാസം ഇതേഫീസ്. പൊതുജനാരോഗ്യ പരിശീലനം- 5000 രൂപ (പ്രതിമാസം). വിദേശസർവകലാശാലാ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്- വാർഷിക ഫീസ് 1,20,000 രൂപ, സ്വാശ്രയ കോളേജ് വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്- 60,000. പോസ്റ്റ്മോർട്ടത്തിന് അനുമതി വേണം സ്വാശ്രയമെഡിക്കൽ കോളേജുകൾക്കും പോസ്റ്റ്മോർട്ടത്തിന് അനുമതിവേണം. മെഡിക്കോ ലീഗൽ വിഷയങ്ങളിൽ തടസ്സമുണ്ടെങ്കിൽ ആവശ്യമായ നിയമഭേദഗതി ഉണ്ടാവണം. മറ്റുസംസ്ഥാനങ്ങളിൽ സ്വാശ്രയ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ അനുവദിക്കുന്നുണ്ട്. അനിൽകുമാർ വള്ളിൽ, സെക്രട്ടറി, കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ content highlights:Self-financed students allowed for internships in government hospitals


from mathrubhumi.latestnews.rssfeed https://ift.tt/3o5xv4l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages