ന്യൂഡൽഹി : ശൈത്യകാലത്ത് കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതി മേധാവി വി.കെ. പോൾ.
യൂറോപ്യൻ രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചു എതിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. അതെ സമയം രാജ്യത്ത് കോവിഡ് കുറയുന്നു എന്ന് പറയുമ്പോളും കേരളത്തിൽ രോഗികൾ കുറയുന്നില്ല.
ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക മാത്രമാണ് പ്രതിവിധി. ഉത്സവ സീസണുകളിൽ കൂട്ടം കൂടുന്നതും അപകടം കൂട്ടും.
ഇതിനിടെ, ദിനപത്രത്തിലൂടെ കോവിഡ് പടരില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ ആവർത്തിച്ചു. കോവിഡ് വാക്സീൻ ലഭ്യമായാൽ അത് രാജ്യത്ത് എല്ലാവർക്കും എത്തിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സീൻ കൂടാതെ ദീർഘകാല പ്രതിരോധം സാധ്യമല്ലെന്നാണ് യു കെയിലെ വിദഗ്ധർ പറയുന്നത്.
from mangalam.com https://ift.tt/3dBPhHs
via IFTTT
No comments:
Post a Comment