കോവിഡ് ഭേദമായി; ട്രംപ് ആശുപത്രി വിട്ടു, പിന്നാലെ മാസ്‌കും ഊരിമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 5, 2020

കോവിഡ് ഭേദമായി; ട്രംപ് ആശുപത്രി വിട്ടു, പിന്നാലെ മാസ്‌കും ഊരിമാറ്റി

വാഷിങ്ടൺ: കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാൻ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ശേഷം 20 വർഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം ആശുപത്രി വിട്ടു. വൈറ്റ് ഹൗസിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന മറൈൻ വൺ ഹെലികോപ്റ്ററിന് സല്യൂട്ട് നൽകുന്ന അവസരത്തിലാണ് ട്രംപ് മാസ്ക് നാടകീയമായി ഊരി മാറ്റിയത്. ട്രംപ് ആശുപത്രി വിടുന്നതുമുതൽ വൈറ്റ് ഹൗസിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. അതേസസമയം വൈറ്റ്ഹൗസിൽ നിന്ന് കോവിഡ് പുറത്തുപോയിട്ടില്ല. ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിന് കോവിഡ് പോസിറ്റീവായി. അതിനാൽ വൈറ്റ് ഹൗസിനുള്ളിലെ ട്രംപിന്റെ പ്രവർത്തനങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പ്രകാരം ക്രമപ്പെടുത്തിയേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതിൽ നിന്ന് മുക്തി നേടിയതും ട്രംപിനോട് അനുഭാവം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രചാരണത്തിൽ ട്രംപിനേക്കാൾ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. Content Highlights:Trump Leaves Hospital For White House, Removing Mask Immediately


from mathrubhumi.latestnews.rssfeed https://ift.tt/34qYy10
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages