സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു

സോൾ : സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് ശാരീരികമായി അവശതകൾ ഉണ്ടായിരുന്നു.

സാംസങ്ങിനെ ലോകത്തെ മികച്ച കമ്പനികളിൽ ഒന്നാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചയാളാണ് ലീ. ദക്ഷിണകൊറിയയിലെ മികച്ച കമ്പനി ആക്കി സാംസങിനെ മാറ്റുന്നതിൽ ലീ പൂർണമായും വിജയിച്ചിരുന്നു.

പിതാവിൽ നിന്ന് ലീ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത് മുപ്പത് വർഷത്തോളം കമ്പനിയുടെ തലവനായി. അങ്ങനെ കമ്പനിയുടെ പ്രവർത്തനങ്ങളും ബിസിനസ്സും വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ലോകത്തെ പ്രധാന ധനികരിൽ ഒരാളായി ലീ മാറി.

അദ്ദേഹം രോഗശയ്യയിലായതു കമ്പനിയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. വൈസ് ചെയർമാൻ ജയ് വൈ.ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മരണസമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതായും അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിർത്തുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.



from mangalam.com https://ift.tt/3krTFvb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages