ആറുമാസത്തിൽ അയ്യായിരത്തിലേറെ കേസുകൾ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യു.പി. മുന്നിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 3, 2020

ആറുമാസത്തിൽ അയ്യായിരത്തിലേറെ കേസുകൾ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യു.പി. മുന്നിൽ

ന്യൂഡൽഹി: കഴിഞ്ഞ ആറുമാസത്തിനിടെ സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങൾ ഉത്തർപ്രദേശ് ഏറ്റവും മുന്നിൽ. മാർച്ച് മുതൽ സെപ്റ്റംബർ 20 വരെ ദേശീയ വനിതാ കമ്മിഷനു യു.പി.യിൽനിന്നു ലഭിച്ചത് 5470 പരാതികളാണ്. കോവിഡ് അടച്ചിടൽ ആരംഭിച്ച മാർച്ചിൽ 699 പരാതികൾ യു.പി.യിൽനിന്ന് ദേശീയ വനിതാ കമ്മിഷന് ലഭിച്ചു. ഏപ്രിലിൽ 159, മേയിൽ 530, ജൂണിൽ 876, ജൂലായിൽ 1461, ഓഗസ്റ്റിൽ 966, സെപ്റ്റംബറിൽ 600 എന്നിങ്ങനെയാണ് പരാതികൾ കിട്ടിത്. 190 പരാതികൾ വാട്സാപ്പിലൂടെയും ലഭിച്ചു. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ കഴിഞ്ഞവർഷം ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്തതും യു.പി.യിലായിരുന്നു. ഇത്തരത്തിലുള്ള 59,853 കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വിലയിരുത്തൽ. 3065 ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്തു. Content Highlights:Violence against women UP


from mathrubhumi.latestnews.rssfeed https://ift.tt/3lchXJA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages