സ്‌പ്രിംക്ളർ കരാർ ഒപ്പിട്ടത് ശിവശങ്കർ മുൻകൈയെടുത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

സ്‌പ്രിംക്ളർ കരാർ ഒപ്പിട്ടത് ശിവശങ്കർ മുൻകൈയെടുത്ത്

തിരുവനന്തപുരം: കോവിഡിന്റെ തുടക്കകാലത്താണ് വിവരശേഖരണവും വിശകലനവുമായി ബന്ധപ്പെട്ട് മലയാളിയായ അമേരിക്കൻ സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്പ്രിംക്ളറുമായി സർക്കാർ കരാറിലേർപ്പെട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അന്നത്തെ ഐ.ടി. സെക്രട്ടറിയുമായ എം. ശിവശങ്കറായിരുന്നു ഇതിന് മുൻകൈയെടുത്തത്. മാർച്ച് 25 മുതൽ ആറുമാസത്തേക്കോ അല്ലെങ്കിൽ കോവിഡ് നിയന്ത്രണവിധേയമാകുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം അതുവരേക്കായിരുന്നു കരാർ. ആറുമാസത്തേക്ക് സൗജന്യസേവനമായിരുന്നു. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണങ്ങൾ ഉയർന്നതോടെ എം. ശിവശങ്കർതന്നെ വിശദീകരണവുമായെത്തി. സ്പ്രിംക്ളർ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിവാദമുയർന്നതോടെ വിവരങ്ങൾ സി.ഡിറ്റിന്റെ സെർവറിലേക്കു മാറ്റി. ഇതിനിടെ കരാർ കോടതിയിലുമെത്തി. എന്നാൽ, സ്പ്രിംക്ളർ ശേഖരിച്ച വിവരങ്ങളൊക്കെ സുരക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കി. കരാർ സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ രണ്ടംഗസമിതിയെ നിയോഗിച്ചു. സെപ്റ്റംബർ 24-ന് സ്പ്രിംക്ളറുമായുള്ള കരാർ അവസാനിച്ചതോടെ അവരുടെ സേവനവും അവസാനിച്ചു. Content Highlights:Sprinkler row: greement was signed on the initiative of Shivashankar


from mathrubhumi.latestnews.rssfeed https://ift.tt/34mDmuk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages