കട്ടപ്പന: നരിയംപാറയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസുകാരി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ച നരിയംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർ മനു മനോജ് (24) പെൺകുട്ടിയെ പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാർ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക് പരാതി നൽകിയിരുന്നു. മനുവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അന്വേഷണം പ്രഖ്യാപിച്ചതോടെ മനു ഒളിവിൽപ്പോയി. ഡി.വൈ.എഫ്.ഐ. അംഗമായ മനുവിനെ പോലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുവമോർച്ച കട്ടപ്പനയിൽ പ്രതിഷേധപ്രകടനം നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/37As5Za
via
IFTTT
No comments:
Post a Comment