കൊച്ചി : കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍പ്പെട്ട 29.5 ഏക്കര്‍ സ്ഥലം റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കി കസ്റ്റംസിന് എം. ശിവശങ്കറിന്റെ മൊഴി.
സ്മാര്‍ട്‌സിറ്റി കമ്മിഷനിങ് വൈകിയപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനൊരുങ്ങിയ യു.എ.ഇ. യിലെ ദുബായ് ഹോള്‍ഡിംഗ്‌സിനെ തിരികെക്കൊണ്ടുവരാന്‍ ഇടപെട്ടത് സ്വപ്‌ന സുരേഷാണെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയതാണ് സംശയത്തിന് ഇടയാക്കിയത്. 2017ലായിരുന്നു ഇത്. യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്‌ന ഇടനിലക്കാരിയായത്.
ടീകോമിന്റെ നിക്ഷേപങ്ങള്‍ തകരുകയും കൊച്ചി സ്മാര്‍ട്‌സിറ്റിയിലുള്ള ഓഹരികള്‍ ദുബായ് ഹോള്‍ഡിംഗ്‌സിനു െകെമാറ്റം ചെയ്യുകയും ചെയ്ത ഘട്ടത്തിലാണ് കമ്മിഷനിങ് വൈകിയത്. ഈ ഘട്ടത്തില്‍ യു.എ.ഇ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് സ്വപ്‌നയെ സമീപിച്ചതെന്നാണ് ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍.
കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐ.ടി കമ്പനികള്‍ക്കും യു.എ.ഇയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ താന്‍ നിരന്തരം സ്വപ്‌നയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് പറഞ്ഞു. എന്നാല്‍ സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ ശിവശങ്കറിന്റെ ഇടപെടല്‍ സംശയാസ്പാദമാണെന്നാണു പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അന്നത്തെ ഐ.ടി ഉന്നതന്‍ 'മംഗള'ത്തോടു പറഞ്ഞത്.
ഒരു റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പിന് ഭൂമികച്ചവടം ചെയ്യാനുള്ള ധാരണയില്‍ എത്തിയശേഷം കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച്ചര്‍ച്ചചെയ്യാന്‍ ശിവശങ്കര്‍ തന്നെ വന്നുകണ്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
സ്മാര്‍ട്‌സിറ്റി കരാര്‍ പ്രകാരം ഫ്രീഫോള്‍ഡിംഗ് ആയ 29.5 ഏക്കര്‍ സ്ഥലം മറ്റാര്‍ക്കും വില്‍ക്കാന്‍ അനുവാദമില്ല. എന്നാല്‍ പുതിയ വിജ്ഞാപനമിറക്കി വില്‍പനാവകാശം നേടിക്കൊടുക്കാനായിരുന്നു ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പല ഉന്നതര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നും ഐ.ടി ഉന്നതന്‍ പറഞ്ഞു.
ഭൂമി െകെമാറ്റം റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടിയല്ല. പകരം അവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്ന കോടികള്‍ കൈക്കലാക്കുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. യു.എ.ഇയുമായി ബന്ധപ്പെട്ട എല്ലാ കച്ചവട സാധ്യതകളും ശിവശങ്കര്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറയുന്നത്.
ശിവശങ്കര്‍ മുന്‍കൈയെടുത്താണ് കൂടിക്കാഴ്ചനടത്തിയത്. ഭൂമി വില്‍പനയ്ക്ക് അനുകൂലമായി വിജ്ഞാപനമിറക്കാന്‍ ആവശ്യമായ പദ്ധതിയുടെ മിനുട്‌സ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും തനിക്ക് കിട്ടണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം.
കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും തന്റെ ഓഫീസിലില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ അവ െകെമാറാന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ സ്മാര്‍ട്‌സിറ്റി ഭൂമി െകെമാറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
from mangalam.com https://ift.tt/31wHdD8
via IFTTT
No comments:
Post a Comment