കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ എൻ.ഐ.എ. അടക്കമുള്ളവരുടെ അന്വേഷണം നിർണായകഘട്ടത്തിലേക്ക്. ദുബായിൽനിന്ന് സ്വർണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജൻസികൾ. കേരളത്തിൽനിന്ന് പൂളിങ്ങിലൂടെ സ്വർണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വർണം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്. തീവ്രവാദപ്രവർത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പമാർഗമായി സ്വർണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. സ്വർണക്കടത്തിന് പണം നൽകിയവർക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നൽകുന്നതെന്നതിലും പലർക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാൻ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്. അന്വേഷണത്തിന് സി.ബി.ഐ. എത്തിയതും നിർണായകമായി. എം. ശിവശങ്കറിന് സ്വപ്നയുമായുള്ള സൗഹൃദത്തിനപ്പുറം മറ്റുചിലതുംകൂടിയുണ്ടെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമ്പത്തികകാര്യ വകുപ്പും കൂടുതൽ ശ്രദ്ധകൊടുത്തതും ഇതിന് തുടർച്ചയായാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ എൻ.ഐ.എ.യ്ക്ക് ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ല. തെളിവുകൾ കസ്റ്റംസ് സി-ഡാക്കിന് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണ്. ഇത് എൻ.ഐ.എ.യുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. എൻ.ഐ.എ. പരിശോധനയ്ക്കായി നൽകുന്ന ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജ് അപ്പോൾതന്നെ സി-ഡാക്ക് എൻ.ഐ.എ.യ്ക്ക് കൈമാറും. ഇവ സ്വന്തമായി പരിശോധിക്കാനുള്ള സംവിധാനവും എൻ.ഐ.എ.യ്ക്കുണ്ട്. പൂളിങ് സ്വർണക്കടത്തിന് വിവിധ ആളുകളിൽനിന്ന് പണം സമാഹരിക്കുന്നതാണ് പൂളിങ്. പലപ്പോഴും കള്ളപ്പണമാണ് ഇങ്ങനെ നൽകുന്നത്. അഞ്ചുലക്ഷംമുതൽ എത്രവേണമെങ്കിലും കൈമാറാം. നൽകുന്ന തുകയ്ക്ക് ആനുപാതികമായ സ്വർണമാണ് കൈമാറുക. പണം നൽകുന്നവർക്ക് സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമില്ല. കസ്റ്റംസ് പിടിച്ചാലും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും കുറവായിരിക്കും. ഫണ്ടിങ് പൂർണമായും വിദേശത്തുനിന്നു വരുന്നതാണ് ഫണ്ടിങ്. തീവ്രവാദസംഘങ്ങളിൽനിന്നാണ് അത്തരം ഫണ്ട് വരുന്നത്. ഗൾഫിൽനിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കാനും സ്വർണം മാർഗമാക്കുന്നുണ്ട്. Content Highlights: gold smuggling case,swapna suresh
from mathrubhumi.latestnews.rssfeed https://ift.tt/2T5gR6s
via
IFTTT
No comments:
Post a Comment