പുതുച്ചേരിയിൽ വിജയ് സേതുപതിയുടെ ആരാധകസംഘടനയിൽ തർക്കം; പ്രസിഡന്റിനെ വെട്ടിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 5, 2020

പുതുച്ചേരിയിൽ വിജയ് സേതുപതിയുടെ ആരാധകസംഘടനയിൽ തർക്കം; പ്രസിഡന്റിനെ വെട്ടിക്കൊന്നു

പുതുച്ചേരി: പദവിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് നടൻ വിജയ് സേതുപതിയുടെ ആരാധക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി പ്രസിഡന്റ് മണികണ്ഠനെയാണ് (36) മൂവർസംഘം വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രിയിൽ നെല്ലിക്കുപ്പത്തായിരുന്നു സംഭവം. സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രാജശേഖർ എന്നയാളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. രാജശേഖർ അടക്കം മൂന്ന് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.സംഘടനയിൽ പദവി ലഭിക്കാതിരുന്നതിനെത്തുടർന്ന് രാജശേഖർ സ്വന്തമായി പുതിയ സംഘടനയുണ്ടാക്കിയെങ്കിലും ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇതിനിടെ മണികണ്ഠനും രാജശേഖറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ചനടന്നിരുന്നു. പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാടിൽ രാജശേഖർ ഉറച്ച് നിന്നതിനാൽ സമവായമുണ്ടായില്ല. മണികണ്ഠനും രാജശേഖറും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് രാജശേഖർ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഞായറാഴ്ച രാത്രി 11-ഓടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മണികണ്ഠനെ അക്രമികൾ തടഞ്ഞുനിർത്തിയത്. മൂർച്ചയേറിയ ആയുധവുമായി വെട്ടിപ്പരിക്കേൽപ്പിച്ചതിനുശേഷം ഇവർ കടന്നുകളഞ്ഞു. പിന്നീട് പോലീസെത്തിയാണ് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. നേരത്തെത്തന്നെ കൊലപാതകമടക്കം പല കേസുകളിൽ മണികണ്ഠനും പ്രതിയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2SvMp5i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages