കേരളത്തിൽ സ്കൂളുകൾ തുറക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 1, 2020

കേരളത്തിൽ സ്കൂളുകൾ തുറക്കില്ല

തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. തിയേറ്ററുകളും മൾട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല. നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനൽകിയത്. വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും. സാമൂഹിക അകലം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടി. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്ട്രേറ്റുമാർ 144 പ്രഖ്യാപിക്കണം. കൺടെയ്ൻമെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണമുണ്ടാകും. content highlights:kerala will not open schools


from mathrubhumi.latestnews.rssfeed https://ift.tt/3imuuIL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages