കുടിവെള്ളം പാഴാക്കരുതേ ; പണി കിട്ടും കുടിവെള്ളം പാഴാക്കുന്നത് ഇനി ശിക്ഷാര്‍ഹമായ കുറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 23, 2020

കുടിവെള്ളം പാഴാക്കരുതേ ; പണി കിട്ടും കുടിവെള്ളം പാഴാക്കുന്നത് ഇനി ശിക്ഷാര്‍ഹമായ കുറ്റം

ന്യൂഡല്‍ഹി: കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നത് ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ അഞ്ച് പ്രകാരം നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട്
സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സി.ജി.ഡബ്ല്യൂ.എ.) വിജ്ഞാപനം പുറപ്പെടുവിച്ചു.

ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാള്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപയും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.



from mangalam.com https://ift.tt/3jtdbWS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages