ന്യൂഡൽഹി: കാൻസറിനെതിരെ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്നു ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ).
40 പേർക്കാണ് മരുന്ന് പരീക്ഷണം നടത്തിയത്. 2 ഡിഓക്സി–ഡി–ഗ്ലൂക്കോസ് ഓറൽ പൗഡറാണ് (2ഡിജി) കോവിഡ് രോഗികൾക്കു നൽകിയത്. മൂന്നാം ഘട്ട പരീക്ഷണം നടത്തേണ്ടതുണ്ട്.
മരുന്ന് ഉൽപാദനത്തിനും വിതരണത്തിനും അപേക്ഷ നൽകിയ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണു മൂന്നാംഘട്ട പരീക്ഷണം നടത്തുക. അതെ സമയം, കാൻസർ ചികിത്സയിലും ഈ മരുന്നിന് അന്തിമ അനുമതി ലഭിച്ചിട്ടില്ല.
കാൻസർ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടയുകയാണ് മരുന്ന് ചെയ്യുന്നത്. ഇതോടെ കാൻസർ ബാധിച്ച കോശങ്ങൾ നശിക്കും.
from mangalam.com https://ift.tt/3nZkwRM
via IFTTT
No comments:
Post a Comment