ഖരഗ്പുർ: ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേതുപോലെ പശ്ചിമ ബംഗാളിലും മാഫിയകൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന തരത്തിൽ ക്രമസമാധാനം തകർന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ്. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആണ് ഇത്തരമൊരു ആരോപണംഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയത്. ബിജെപി ഭരണത്തിലുള്ള ബിഹാറിലും യുപിയിലും മാഫിയ രാജാണ് ഉള്ളതെന്ന് സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇതിന് മറുപടി നൽകി. ബംഗാളിൽ ബിജെപി കൗൺസിലർ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിക്കവേയാണ് ദിലീപ് ഘോഷ് ഉത്തർപ്രദേശിലും ബിഹാറിലും മാഫിയ രാജാണ് ഉള്ളതെന്ന് പരാമർശിച്ചത്. പശ്ചിമബംഗാളും ഈ അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൗൺസിലർ മനീഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണ്. മനീഷ് ശുക്ലയെപ്പോലുള്ള നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയ്ക്ക് പോലീസിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ അവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് തിതാഗഡ് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലറായമനീഷ് ശുക്ലയെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. Content Highlights:Bengal Becoming Mafia-Ruled State Like UP, Bihar: BJPs Dilip Ghosh
from mathrubhumi.latestnews.rssfeed https://ift.tt/2FdeI5y
via
IFTTT
No comments:
Post a Comment