പുതുച്ചേരി: ഓൺലൈൻ ഗെയിമുകളോടുള്ള ഇഷ്ടം ഒടുവിൽ ലക്ഷങ്ങളുടെ കടക്കെണി വരുത്തിയപ്പോൾ പുതുച്ചേരിയിൽ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വില്യനൂർ എല്ലയമ്മൻ കോവിൽ സ്ട്രീറ്റിൽ കഴിയുന്ന വിജയകുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സാപിൽ അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനാണ് മരിച്ച
വിജയകുമാർ. ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്.
ആദ്യം പണംലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കടം വാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി.
താൻ വിട പറയുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും പറഞ്ഞ്
ശനിയാഴ്ച രാത്രി ഭാര്യക്ക് വാട്സാപ് സന്ദേശം അയച്ചു . ഭാര്യ ഉടൻ പൊലീസിൽ പരാതി നൽകി. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
from mangalam.com https://ift.tt/34cSpXe
via IFTTT
No comments:
Post a Comment