ശ്വസന പ്രശ്‌നങ്ങള്‍: കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 2, 2020

ശ്വസന പ്രശ്‌നങ്ങള്‍: കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിങ്ടൺ: കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസിൽനിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതിൽ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഡോക്ടർമാരുടെ വിലയിരുത്തൽ പ്രകാരം അടുത്ത ഏതാനം ദിവസങ്ങളിൽ വാൾട്ടർ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവർത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. pic.twitter.com/B4H105KVSs — Donald J. Trump (@realDonaldTrump) October 2, 2020 രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയിൽ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കൽ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ട്രംപിന് ഈ ആന്റിബോഡി നൽകിയ അദ്ദേഹത്തിന്റെ മെഡിക്കൽ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധർ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനർഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവാണ്. content highlights:Donald Trump Taken To Hospital For COVID-19 Treatment


from mathrubhumi.latestnews.rssfeed https://ift.tt/3cR0oMr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages