തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തുന്നതിന് ഒരു ‘ഓഫറും’ മറ്റാർക്കും നീട്ടി സമവായത്തിന് തത്കാലം സി.പി.എമ്മില്ല. മുന്നണിയെ ശക്തമാക്കാൻ എല്ലാ ഘടകകക്ഷികളും ത്യാഗം സഹിക്കണമെന്നതാണ് സി.പി.എം. നിലപാട്. പാലാ സീറ്റ് വിട്ടുനൽകുന്നതിനും ജോസ് കെ. മാണി രാജിവെക്കുന്നതിനെത്തുടർന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എൻ.സി.പി.ക്ക് നൽകുമെന്നതിലും ഇപ്പോൾ തീരുമാനമുണ്ടാകില്ല. മധ്യകേരളത്തിൽ നേട്ടമുണ്ടാക്കുകയും അതുവഴി ഭരണത്തുടർച്ചയെന്ന ലക്ഷ്യം നേടുകയുമാണ് കേരളകോൺഗ്രസിനെ എൽ.ഡി.എഫിലേക്കെത്തിക്കുന്നതിലൂടെ സി.പി.എം. കണക്കുകൂട്ടുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം ആഭ്യന്തരകാര്യമായി മാറേണ്ട ഒന്നല്ല. അതിനാൽ, മുന്നണിക്കുണ്ടാകേണ്ട നേട്ടത്തിൽ എല്ലാ കക്ഷികളും വിട്ടുവീഴ്ചകൾ ചെയ്യണ്ടിവരുമെന്നാണ് സി.പി.എം. നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.നിയമസഭാതിരഞ്ഞെടുപ്പിനെക്കുറിച്ചോ, ഘടകകക്ഷികളുടെ സീറ്റുകളെക്കുറിച്ചോ തത്‌കാലം എൽ.ഡി.എഫ്. ചർച്ചയുണ്ടാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം അത്തരം ചർച്ചകളാകാമെന്നതായിരിക്കും മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്ന നിലപാട്. സി.പി.ഐ.യെ വിശ്വാസത്തിലെടുത്ത് മുന്നണിയിലെ ചർച്ചകൾക്ക് നിയന്ത്രണം കൊണ്ടുവരുകയാണ് ലക്ഷ്യം. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തിൽ ചർച്ചയുണ്ടായാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നുള്ളതുകൊണ്ടാണിത്. ജോസ് അവർക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പല മണ്ഡലങ്ങളും സി.പി.എം. മത്സരിക്കുന്നതും ചിലയിടങ്ങളിൽ വിജയിക്കുന്നതുമാണ്. അതിനാൽ, വിജയസാധ്യത മുൻനിർത്തി സീറ്റുകളിൽ വെച്ചുമാറലുണ്ടാകണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കേരള കോൺഗ്രസ് മത്സരിച്ചാൽ ജയിക്കുന്ന സീറ്റ് അവർക്ക് വിട്ടുകൊടുക്കുക, ഇതിന്റെ ബാധ്യത ഏതെങ്കിലും കക്ഷികൾക്ക് മാത്രമാകാതെ പൊതുധാരണയുണ്ടാക്കുക. ഇതാകും ഭാവിചർച്ചയിൽ സി.പി.എം. നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/3lVlL2b
via
IFTTT
No comments:
Post a Comment