ഒടുവിൽ പോലീസിനു യോഗിയുടെ ഉപദേശമെത്തി, പ്രതിപക്ഷത്തിന്റേത് ഗൂഢാലോചനയെന്നും ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ഒടുവിൽ പോലീസിനു യോഗിയുടെ ഉപദേശമെത്തി, പ്രതിപക്ഷത്തിന്റേത് ഗൂഢാലോചനയെന്നും ട്വീറ്റ്

ലഖ്നൗ: ഹത്രാസിലേക്കുള്ള പ്രതിപക്ഷത്തിന്റെ സന്ദർശനത്തിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നസംഭവത്തിലും പിന്നീട് വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ദഹിപ്പിച്ചതും വലിയ ജനരോഷമുയർത്തിയ സാഹചര്യത്തിലാണ്പ്രതികരണം. വികസനം ഇഷ്ടപ്പെടാത്തവർ വംശീയവും സാമുദായികവുമായ കലാപങ്ങൾക്ക് പ്രേരണ നൽകുമെന്നാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും സന്ദർശനത്തെ മുൻനിർത്തി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. ഈ വിഷയത്തിൽ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം. വികസനം ഇഷ്ടപ്പെടാത്തവർ വംശീയവും സാമുദായികവുമായ കലാപങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവിൽ അവർക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാൻ അവസരം ലഭിക്കും, അതിനാൽ അവർ പുതിയ ഗൂഢാലോചനകൾ നടത്തും. ഈ ഗൂഢാലോചനകളെക്കുറിച്ച് പൂർണ്ണമായും ജാഗ്രത പുലർത്തിക്കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്-അദ്ദേഹംട്വീറ്റ് ചെയ്തു. സംവാദത്തിലൂടെ ഏത് വലിയ പ്രശ്നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റിൽ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന പോലീസ് കുറച്ചു കൂടി സംവേദന ക്ഷമതയോടെയും പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. content highlights:Yogi Adithyanath speaks against Congress, giving advises to UP Police


from mathrubhumi.latestnews.rssfeed https://ift.tt/3lbgKCs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages