'നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ചവനെ അറസ്റ്റ് ചെയ്തിട്ട് സന്തോഷമില്ലേ'; പരിഹസിച്ച് ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

'നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ചവനെ അറസ്റ്റ് ചെയ്തിട്ട് സന്തോഷമില്ലേ'; പരിഹസിച്ച് ബല്‍റാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിന് പരിഹാസവുമായി വി.ടി.ബൽറാം എംഎൽഎ. സർക്കാരിനേയും അതിന്റ നിഷ്കളങ്കനായ തലവനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ സഖാക്കൾക്ക് സന്തോഷമില്ലേയെന്ന് ബൽറാം ചോദിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ബൽറാമിന്റെ പരാഹസം. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്? കേരളത്തിൻ്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിൻ്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ... Posted by VT Balram onWednesday, October 28, 2020 Content Highlight:sivasankara arrest- vt balaram-ridicule-fb post


from mathrubhumi.latestnews.rssfeed https://ift.tt/35DwsQE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages