ന്യൂഡൽഹി: ദല്ലാൾമാരുടെയും ഇടനിലക്കാരുടെയും പിന്തുണയുള്ള രാഷ്ട്രീയക്കാരാണ് കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. 'സ്വമിത്വ' പദ്ധതിയുടെ ഭാഗമായി ഭൂ ഉടമസ്ഥതാ കാർഡുകൾ (പ്രോപ്പർട്ടി കാർഡ്) വിതരണം ചെയ്യുന്നതിനുള്ള വെർച്വൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾക്കെതിരേ പ്രതിപക്ഷപാർട്ടികൾ സമരം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആരോപണം. രാജ്യത്തെ കർഷകർ സ്വാശ്രയത്വം നേടരുതെന്ന നിലപാടുള്ളവരാണ് കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്നത്. ചെറുകിട കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് കൊടുക്കുന്നതും മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതും ദല്ലാൾമാർക്കും ഇടനിലക്കാർക്കും പ്രയാസമുണ്ടാക്കും. അവരുടെ അനധികൃത വരുമാനം നിലയ്ക്കും. പദ്ധതികളിലെ വരുമാനച്ചോർച്ചയിൽ താത്പര്യമുള്ളവരാണ് കാർഷിക മേഖലയിൽ സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണങ്ങളെ എതിർക്കുന്നത്. അവർകാരണം രാജ്യത്തെ വികസനപ്രവർത്തനങ്ങൾ മുടങ്ങില്ല. ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും സ്വയംപര്യാപ്തരാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തുടരും -പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊള്ളയടിച്ചവരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ ചിന്തയില്ല. രാജ്യത്തിന്റെ പുരോഗതി തടയുന്നതിലാണ് അവർക്ക് ശ്രദ്ധയെന്നും മോദി ആരോപിച്ചു. സ്വമിത്വ പദ്ധതി ഉദ്ഘാടനം ചെയ്തു ന്യൂഡൽഹി: ഗ്രാമീണർക്ക് വായ്പകളെടുക്കുന്നതിനും മറ്റ് ധനകാര്യ ഇടപാടുകൾക്കും വസ്തുവകകൾ ധനപരമായ ആസ്തിയായി ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്യുന്ന സ്വമിത്വ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ഇന്ത്യയുടെ പരിവർത്തനത്തിന് ഉതകുന്ന ചരിത്രപരമായ നീക്കമാണിതെന്ന് മോദി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്രയോജനം ലഭിക്കുക. Content Highlights:Farm laws PM Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/3lCw77i
via
IFTTT
No comments:
Post a Comment