ദോഹ : ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകത്തിൽ നാല് മലയാളികൾക്കു വധശിക്ഷ വിധിച്ചു. മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിലെഏതാനും പ്രതികളെ വെറുതെ വിടുകയും ചെയ്തു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന യമനി സ്വദേശിയെ ഒന്നാം പ്രതി അഷ്ഫീറും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു.
വിധി ആശ്വാസകരമാണെന്ന് ദോഹയിലെ അഭിഭാഷകനായ കോച്ചേരി പ്രതികരിച്ചു.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം നല്‍കിയത്.
വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
from mangalam.com https://ift.tt/3e9IS6O
via IFTTT
No comments:
Post a Comment