ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത: പാരമ്പര്യംകൊണ്ട് കുലീനന്‍, ഉള്‍ബലംകൊണ്ട് അതിസമ്പന്നന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 17, 2020

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത: പാരമ്പര്യംകൊണ്ട് കുലീനന്‍, ഉള്‍ബലംകൊണ്ട് അതിസമ്പന്നന്‍

ഫിലിപ്പോസ് മാർക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത തന്റെ പിൻഗാമിയായ ജോസഫ് മാർത്തോമ്മയെ വിലയിരുത്തിപ്പറഞ്ഞതിങ്ങനെ: പാരമ്പര്യംകൊണ്ട് കുലീനൻ, ഉൾബലംകൊണ്ട് അതിസമ്പന്നൻ, ബന്ധങ്ങൾ നിലനിർത്താൻ സമർഥൻ, പകരംവയ്ക്കാനില്ലാത്ത നേതാവ്, പദ്ധതികൾ നടപ്പാക്കുന്നതിൽ നിപുണൻ. വലിയ മെത്രാപ്പോലീത്തയുടെ വാക്കുകൾ ജോസഫ് മാർത്തോമ്മയുടെ നടുനായകത്വത്തിന് അടിവരയിടുന്നു. സഭയുടെ വികസനപാതയിൽ ഒരുപിടി സുവർണഏടുകൾ രചിച്ചതാണ് ജോസഫ് മാർത്തോമ്മയുടെ ജീവിതരേഖകൾ. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനം അനുഷ്ടിച്ചു. മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സെക്രട്ടറി, സണ്ടേസ്കൂൾ സമാജം പ്രസിഡന്റ്, യുവജനസഖ്യം പ്രസിഡന്റ്, കേരളാ ക്രസിത്യൻ കൗൺസിൽ പ്രിഡന്റ് ഐക്യരാഷ്ട്രസഭയുടെ ലോകമതസമ്മേളനത്തിൽ പ്രസംഗിച്ചു. നാഗാലാൻഡ്, മണിപ്പൂർ, കിഴക്കൻ ടിമൂർ എന്നിവിടങ്ങളിലെ കലാപബാധിതമേഖലഖലിൽ സമാധാനദൗത്യസംഘാംഗമായി പ്രവർത്തിച്ചു.കാലിഫോർണിയ, ന്യൂയോർക്ക് മേയർമാർ അദ്ദേഹത്തിന് ബഹുമതിനൽകി ആദരിച്ചു. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ജോസഫ് മാർത്തോമ്മാ നേതൃപാടവും തെളിയിച്ചു. ഭൗതികസാഹചര്യങ്ങൽ വികസിപ്പിക്കുന്നതിൽ ഊന്നൽ കേരളത്തിന് പുറത്തെ ഇടവകകളിൽ ജോലിനോക്കിയപ്പോൾ അവിടെ ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിന് എല്ലാവിധ ശ്രദ്ധയും നൽകി. ഡെൽഹി, മുംബൈ മദ്രാസ് എന്നിവിടങ്ങളിൽ സ്ഥലങ്ങൾ കണ്ടെത്തി ഇടവകവികസിപ്പിച്ചു. ഡെൽഹി,ഹൈദ്രാബാദ്, വിശാഖപട്ടണം തുടങ്ങിയ ഇടങ്ങളിൽ അതാത് സംസ്ഥാനസർക്കാരുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കി പളളിയും സ്ഥാപനങ്ങളും കെട്ടിപ്പൊക്കി. സൺഡേ സ്കൂളിന്റെ സാരഥിയായിരന്നപ്പോൾ വി.ബി.എസ്സിന് തുടക്കമിട്ടു. യുവജനസഖ്യത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ കാസറ്റ് മിനിസ്ട്രിക്ക് തുടക്കമിട്ടു. അഞ്ചലിൽ ടി.ടി.സി. പണിയുന്നതിന് മുൻകൈയെടുത്തു.ശാസ്താംകോട്ടയിലും പന്തളത്തും സ്റ്റുഡൻര് സെന്ററുകൾ പണിതു. കലയപുരം സിയോൺ കുന്നിൽ പുതിയ ഓഡിറ്റോറിയം പണികഴിപ്പിച്ചു. ബാഹ്യകേരളാ രൂപതകളുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളെ മേഖലാ കേന്ദരങ്ങളാക്കി വികസനപദ്ധതികൾ വ്യാപിപ്പിച്ചു. മലേഷ്യ-സിങ്കപ്പൂർ രൂപതകളെ രണ്ട് കേന്ദ്രങ്ങളാക്കിയുളള വികസനപദ്ധതികളും ജോസഫ് മെത്രാപ്പോലീത്തയായിരുന്നു തുടങ്ങിവച്ചത്. ആയൂർ മാർത്തോമ്മാ കോളേജ് സ്ഥാപിക്കുന്നതിലെ മുഖ്യ കണ്ണിയായിരുന്നു. കോളേജിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിനെ മുൻനിരയിലെത്തിക്കാനും ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വപാടവം തുണയായി. നാഗർകോവിലിൽ സ്റ്റുഡന്റ്സ് സെന്റർ തുടങ്ങി. ബാധ്യതകൾ തീർത്ത് തിരുവനന്തപുരം ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങ് സെന്റർ പൂർത്തീകരിച്ചതും ജോസഫ് മാർത്തോമ്മാ എപ്പിസ്കോപ്പയായിരുന്ന കാലത്തായിരുന്നു. കറ്റാനത്തും ഹോസ്കോട്ടയിലും നഴ്സിങ്ങ് സ്കൂളുകൾ തുടങ്ങാൻ നേതൃത്വം നൽകി. സഭാ ഓഡിറ്റോറിയം പണിയുന്നതിന് അക്കാലത്ത് ജോസഫ് തിരുമേനിയുടെ നേതൃത്വത്തിൽ 84 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. Content Highlight: Dr Joseph marthoma metropolitan


from mathrubhumi.latestnews.rssfeed https://ift.tt/3o0MkVz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages