തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടി സന്ദീപ് നായരുടെ രഹസ്യമൊഴി ; റമീസിന്റെ ഇടപാടുകള്‍ ദുരൂഹം ; ബാഗില്‍ മതപ്രഭാഷകന്റെ ഫോട്ടോയും അറബിയിലുള്ള കത്തുകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 15, 2020

തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടി സന്ദീപ് നായരുടെ രഹസ്യമൊഴി ; റമീസിന്റെ ഇടപാടുകള്‍ ദുരൂഹം ; ബാഗില്‍ മതപ്രഭാഷകന്റെ ഫോട്ടോയും അറബിയിലുള്ള കത്തുകളും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളെ കുരുക്കി സന്ദീപ് നായരുടെ രഹസ്യമൊഴി. പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടിക്കാട്ടിയതും സന്ദീപാണ്. അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും പല ഉന്നതരുമായും റമീസിനു ബന്ധമുണ്ടെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ സന്ദീപ് നല്‍കിയ മൊഴിയിലുണ്ടെന്നാണു വിവരം.

സന്ദീപിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള ഏഴ്, 12, 13 പ്രതികള്‍ക്കാണു ജാമ്യം നിഷേധിച്ചത്. സന്ദീപിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നവര്‍ക്കു ജാമ്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണു ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എന്നിവര്‍ എന്‍.ഐ.എ. കോടതിയിലെ ജാമ്യ ഹര്‍ജി ഇന്നലെ പിന്‍വലിച്ചത്.

സ്വര്‍ണക്കടത്ത് കമ്മീഷനായി കിട്ടേണ്ട വന്‍തുക നല്‍കാതെ റമീസ് കബളിപ്പിച്ചുവെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി റമീസാണെന്നും സ്വര്‍ണക്കടത്തുകാരെയും പണം മുടക്കിയവരെയും ജൂവലറിക്കാരെയും ബന്ധിപ്പിക്കുന്നതു റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തി. സ്വപ്‌നയ്ക്കും സരിത്തിനും തനിക്കും ഇവരെ നേരിട്ടു പരിചയമില്ല. പല രാജ്യാന്തരസംഘങ്ങളുമായും റമീസിനു ബന്ധമുണ്ട്.

റമീസ് പലതവണ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 13-ാം പ്രതി ഷറഫുദ്ദീനൊപ്പമാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പോയത്. ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും എന്‍.ഐ.എ. ഹാജരാക്കിയിട്ടുണ്ട്. അവിടെ രത്‌നവ്യാപാരത്തിനു ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും റമീസ് മൊഴിനല്‍കിയിരുന്നു. സ്വര്‍ണം, ലഹരി, രത്‌നം, ആയുധം എന്നിവ റമീസ് പലപ്പോഴായി കടത്തിയിട്ടുണ്ടെന്ന് തനിക്കറിയാമെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. പ്രതികളില്‍ ചിലരുടെ മൊെബെലുകളില്‍നിന്നും മറ്റും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്.

മതപ്രഭാഷകരുടെ പടങ്ങളും ലഘുലേഖകളും ചില കത്തുകളും ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ബംഗളുരുവില്‍നിന്നു സന്ദീപും സ്വപ്‌നയും പിടിയിലാകുമ്പോള്‍ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ താക്കോല്‍ സ്വപ്‌നയുടെ കൈയിലായിരുന്നു. ഈ ബാഗില്‍നിന്നു ലാപ്‌ടോപ്പും ഏതാനും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ ഒരാളുടെ ഫോട്ടോയും ഉണ്ടായിരുന്നതായാണ് സന്ദീപിന്റെ മൊഴി. ഫോട്ടോ ഒരു മതപ്രഭാഷകന്റേതാണെന്നു മാത്രമാണു സന്ദീപിന് അറിയാവുന്നത്.

സ്വപ്‌നയുടെയും ചില രേഖകള്‍ ബാഗിലുണ്ടായിരുന്നു. എന്നാല്‍ ഫോട്ടോ സ്വപ്‌നയുടെ മൊെബെല്‍ ഫോണില്‍ നിന്നും കിട്ടിയതാണെന്നാണ് എന്‍.ഐ.എ. ഇന്നലെ കോടതിയില്‍ പറഞ്ഞത്. കൂടാതെ ഈ ബാഗില്‍ നിരവധി അറബി ഭാഷയിലുള്ള കത്തുകളും ഉണ്ടായിരുന്നു.



from mangalam.com https://ift.tt/37ehgMa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages