ജോലി കിട്ടി ; പകരം ജീവൻ ദൈവത്തിന് സമർപ്പിച്ചു ; നേര്‍ച്ച നിറവേറ്റാൻ അസി. ബാങ്ക് മാനേജറുടെ  ആത്മഹത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 31, 2020

 ജോലി കിട്ടി ; പകരം ജീവൻ ദൈവത്തിന് സമർപ്പിച്ചു ; നേര്‍ച്ച നിറവേറ്റാൻ അസി. ബാങ്ക് മാനേജറുടെ  ആത്മഹത്യ

നാഗർകോവിൽ :  ജോലി ലഭിച്ചതിനു പകരമായി യുവാവ് നേർച്ച നിറവേറ്റാൻ  ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് ഇയാൾ നേര്‍ച്ച നേര്‍ന്നിരുന്നു എന്ന് ആത്മഹത്യാ കുറിപ്പിൽഎഴുതിയിരുന്നു.  ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.  

കഴിഞ്ഞദിവസം മുംബൈയില്‍നിന്നു വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിയ നവീന്‍ സുഹൃത്തുക്കളെ കണ്ടു.  തുടർന്ന് രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു.   

ഇന്നലെ രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍  മൃതദേഹം കണ്ടെത്തിയത്. എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീൻ ജോലിക്കു ശ്രമിച്ചിരുന്നു. നവീന്റെ മൃതദേഹം നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.



from mangalam.com https://ift.tt/3oKfUiG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages