കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. പുനരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി നിധിന്‍ കോടതിയെ സമീപിച്ചു. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തന്നൊണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് ഇയാള്‍ പറയുന്നത്.
ശരണ്യയാണ് ഒന്നാംപ്രതി. ശരണ്യയും കാമുകനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. നിധിനെ കൂടി ചോദ്യം ചെയ്തതോടെ ശരണ്യ കുറ്റം ഏറ്റ് പറയുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നത് കേസില്‍ നിര്‍ണ്ണായകമായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാല്, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരുപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍വിളികള്‍ എന്നിവയാണ് മുമ്പോട്ടുവെച്ച തെളിവുകള്‍.
കൃത്യത്തിന്റെ തലേന്ന് കാമുകന്‍ രണ്ടര മണിക്കൂറോളം ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തയിട്ടുണ്ടെന്നും അത് ഭര്‍ത്താവിനെ കാണിക്കുമെന്ന നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ കാമുകന്‍ പദ്ധതിയിട്ടിരുന്നെന്നും ഇതിനായി ഇയാള്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
നേരത്തേ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വന്തം കുഞ്ഞിനെ താനാണ് കൊലപ്പെടുത്തിയതെന്നു ശരണ്യ മൊഴി നല്‍കിയത്. എന്നാല്‍ താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ഇപ്പോള്‍ ആരോപിക്കുന്നു. അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കൊലപാതകം ഭര്‍ത്താവിന്റെ തലയിലിട്ട് കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതി ഭര്‍ത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ ആദ്യം പറഞ്ഞത്. പിണങ്ങിക്കഴിയുകയായിരുന്ന ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ മൂന്ന് മണിയോടെ അച്ഛന്റെ സമീപത്തു നിന്നെടുത്തു കുഞ്ഞിനെ പാറക്കെട്ടില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി 17 നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും ഭര്‍ത്താവ് പ്രണവും ധരിച്ചിരുന്ന വസ്‌ത്രങ്ങളുടെ ശാസ്‌ത്രീയ പരിശോധഫലങ്ങളും കേസില്‍ നിര്‍ണായകമായി. ഫോറന്‍സിക് പരിശോധനക്കയച്ച ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് പൂഴിയുടെയും കടല്‍ വെള്ളത്തിന്റെ അംശം ലഭിച്ചതും കേസില്‍ നിര്‍ണായകമായി. കൊലപാതകത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
from mangalam.com https://ift.tt/3k6Bafz
via IFTTT
No comments:
Post a Comment