ന്യുഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകന്‍ രണീന്ദര്‍ സിംഗിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഫോറിന്‍ എക്‌സചേഞ്ച് മാര്‍ക്കറ്റ് (ഫോറക്‌സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്തികളും സംബന്ധിച്ചാണ് അന്വേഷണം. സ്വിറ്റ്‌സര്‍ലാന്റിലേക്ക് ആസ്തികള്‍ മാറ്റിയതും നികുതി വെട്ടിപ്പിനായി ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്‌സില്‍ ട്രസ്റ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാന്‍ രണീന്ദര്‍ സിംഗിന് സമന്‍സ് അയച്ചതായി ഇ.ഡി വ്യക്തമാക്കി. ജലന്ധറിലെ ഇ.ഡി ഓഫീലാണ് ഹാജരാകേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് ബദലായി കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള പഞ്ചാബ് നിയമസഭ കഴിഞ്ഞ ദിവസം നിയമം പാഹസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണീന്ദര്‍ സിംഗിനെതിരെ അന്വേഷണം ഊര്‍ജിതമാകുന്നത്.
from mangalam.com https://ift.tt/3jrPWfM
via IFTTT
No comments:
Post a Comment